- Trending Now:
കൊച്ചി: തമിഴ്നാട് മെർക്കൻറൈൽ ബാങ്കിൻറെ പുതിയ മാനേജിങ് ഡയറക്ടറും സിഇഒയുമായി സാലി എസ് നായർ നിയമിതനായി. മൂന്നു വർഷത്തേക്കാണ് നിയമനം.
ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളിൽ 35 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം ഈ നിയമനത്തിനു മുൻപായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫിസറുമായി പ്രവർത്തിച്ചു വരികയായിരുന്നു. 1987-ൽ പ്രൊബേഷണറി ഓഫിസറായാണ് അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രവേശിച്ചത്.
തമിഴ്നാട് മെർക്കൻറൈൽ ബാങ്കിൽ ഇത്തരമൊരു സുപ്രധാന സമയത്ത് ഈ റോൾ ഏറ്റെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും മുൻഗാമികൾ സ്ഥാപിച്ച ശക്തമായ അടിത്തറയുമായി ബാങ്കിൻറെ തന്ത്രപരമായ മുൻഗണനകളുമായി മുന്നോട്ടു പോകുമെന്ന് നിയമനത്തെ കുറിച്ചു പ്രതികരിച്ച സാലി എസ് നായർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.