Sections

സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണ്‍

Wednesday, Nov 16, 2022
Reported By MANU KILIMANOOR

പണം നല്‍കാതെ സമ്മര്‍ദത്തിലാക്കി ഷോ നടത്താനുള്ള ശ്രമമാണ് കേസിനിടയാക്കിയത്

കേരളത്തിലും വിദേശത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച് 39 ലക്ഷം തട്ടിയെടുത്തെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ കേസ് റദ്ദാക്കാനാണ് നടി, ഭര്‍ത്താവ് ഡാനിയല്‍ വെബെര്‍, ഇവരുടെ കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവരാണ് ഹരജി നല്‍കിയത്.30 ലക്ഷം രൂപക്ക് 2018 മേയ് 11ന് കോഴിക്കോട് ഷോ നടത്തണമെന്നാവശ്യപ്പെട്ട് ഒഷ്മ ക്ലബ് 69 ന്റെ പേരില്‍ ദാദു ഓഷ്മയെന്ന വ്യക്തിയാണ് സമീപിച്ചതെന്നും 2018 ഫെബ്രുവരി 14 ന് 15 ലക്ഷം രൂപ മുന്‍കൂര്‍ തന്നെന്നുമാണ് ഹരജിയില്‍ പറയുന്നത്. പിന്നീട് ഷോ നടത്തുന്നത് ഏപ്രില്‍ 27 ലേക്ക് മാറ്റണമെന്ന് പറഞ്ഞ സംഘാടകര്‍ മഴയുടെ പേരില്‍ മേയ് 26 ലേക്ക് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.കേരളം ആസ്ഥാനമായുള്ള ഇവന്റ് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യത്തില്‍ ദമ്പതികളും ഒരു ജീവനക്കാരനും പ്രതികളാണ്.ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ക്രിമിനല്‍ നടപടി ചട്ടത്തിന്റെ (സിആര്‍പിസി) സെക്ഷന്‍ 41 എ പ്രകാരം പോലീസ് അവര്‍ക്ക് നോട്ടീസ് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ, വിദേശ യാത്രയില്‍ നിന്ന് അവരെ തടയാന്‍ അത് വിസമ്മതിച്ചു, പരാതിക്കാരന്റെ അഭ്യര്‍ത്ഥനകള്‍ ഇത് സംബന്ധിച്ച് തര്‍ക്കിച്ചു.

കേരളത്തിലും ബഹറൈനിലുമായി നടക്കുന്ന സണ്ണി ലിയോണ്‍ ഷോയുടെ ചീഫ് കോ ഓഡിനേറ്ററാണെന്ന് പറഞ്ഞ് ഷിയാസ് കുഞ്ഞുമുഹമ്മദ് രംഗത്തു വന്നത്. പലതവണ ഷോയുടെ തീയതിയും സ്ഥലവും മാറ്റി. കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി. ഒടുവില്‍ 2019 ഫെബ്രുവരി 14ന് വാലൈന്റന്‍സ് ഡേ ഷോയായി കൊച്ചിയില്‍ നടത്താന്‍ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവന്‍ നല്‍കണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നല്‍കാന്‍ തയാറായില്ല. ബാക്കി പണം നല്‍കാതെ സമ്മര്‍ദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാരന്റയും സംഘത്തിന്റേയും ശ്രമത്തിന് വഴങ്ങാതിരുന്നതാണ് കേസിനിടയാക്കിയത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.