- Trending Now:
കേരള സർക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള, സ്കൂൾ വിദ്യാർഥികൾക്കായി 22 ഏപ്രിൽ മുതൽ 26 ഏപ്രിൽ വരെ, 5 ദിവസത്തെ സമ്മർ ക്യാമ്പുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കായിട്ടാണ് ക്യാംപുകൾ ഒരുക്കിയിരിക്കുന്നത്. റിഗ് ലാബ്സ് അക്കാദമിയുമായി ചേർന്നാണ് അസാപ് കേരള ഈ സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ഈ സമ്മർ ക്യാമ്പിൽ വിദ്യാർത്ഥികളക്ക് ആർട്സ് ആൻഡ് ക്രാഫ്റ്റിങ്, ഗെയിം ഡെവലപ്മെന്റ്, റോബോട്ടിക്സ്, ഡിജിറ്റൽ ലിറ്ററസി എന്നീ വിഷയങ്ങൾ പഠിക്കാൻ അവസരം ലഭിക്കും. കൂടാതെ മറ്റ് വിനോദ പരിപാടികളും. പത്തനംതിട്ട ജില്ലയിൽ ഈ സമ്മർ ക്യാമ്പ് അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ചായിരിക്കും സംഘടിപ്പിക്കുക. രാവിലെ 09:30 മുതൽ വൈകുന്നേരം 04:30 വരെയാണ് ക്യാമ്പ്. രജിസ്റ്റർ ചെയ്യുന്നതിനായി https://connect.asapkerala.gov.in/events/11420 എന്ന ലിങ്ക് സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.