Sections

പച്ചക്കറി, പഴവര്‍ഗം, കൂണ്‍ കൃഷിയ്ക്ക് സബ്‌സിഡിയുമായി സര്‍ക്കാര്‍; ഇപ്പോള്‍ അപേക്ഷിക്കാം

Tuesday, Dec 28, 2021
Reported By Admin
vegetables

പപ്പായ, കുടംപുളി, ഞാവല്‍ എന്നിവയ്ക്കും സബ്സിഡി ലഭിക്കുന്നു


സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന ഗുഡ് അഗ്രികള്‍ച്ചര്‍ പ്രാക്ടീസ് പദ്ധതിയുടെ കീഴില്‍, പഴവര്‍ഗ പച്ചക്കറി കൃഷിക്കുള്ള ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാഴകൃഷി, പച്ചക്കറി കൃഷി, കൂണ്‍ കൃഷി എന്നിവ കൃഷി ചെയ്യുന്നവര്‍ക്ക് വിവിധ തരത്തിലുള്ള സബ്‌സിഡികള്‍ ലഭ്യമാകും.

വാഴ, കൈതച്ചക്ക, പാഷന്‍ ഫ്രൂട്ട്

വാഴകൃഷി വ്യാപനത്തിന് ഹെക്ടര്‍ ഒന്നിന് 26,250 രൂപയും കൈതച്ചക്ക കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 26,250 രൂപയും പാഷന്‍ ഫ്രൂട്ട് കൃഷിയ്ക്ക് ഹെക്ടര്‍ ഒന്നിന് 30,000 രൂപയുമാണ് സബ്സിഡി.

പച്ചക്കറി കൃഷി

പന്തലുളള പച്ചക്കറി കൃഷിയ്ക്ക് 20,000 രൂപയും, പന്തലില്ലാത്തതിന് 15,000 രൂപയുമാണ് സബ്‌സിഡി.

പഴവര്‍ഗ കൃഷി

വിവിധയിനം പഴവര്‍ഗ കൃഷിക്കും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ സബ്‌സിഡി നല്‍കുന്നു. ഹെക്ടര്‍ ഒന്നിന് 30,000 രൂപ നിരക്കിലാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍, ഡുരിയാന്‍, പുലാസാന്‍, പാഷന്‍ ഫ്രൂട്ട്, ജബൂട്ടിക്ക, സ്‌നേക്ക് ഫ്രൂട്ട്, ലിച്ചി, അബ്യൂ, മില്‍ക്ക് ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, അവോക്കാഡോ, മിറാക്കിള്‍ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴവര്‍ഗങ്ങള്‍ക്കും സബ്സിഡി നല്‍കുന്നത്. പപ്പായ, കുടംപുളി, ഞാവല്‍ എന്നിവയ്ക്കും സബ്സിഡി ലഭിക്കുന്നു.

കൂണ്‍ കൃഷി

കൂണ്‍ കൃഷി 80-100 ബെഡ് വരെയുളള യൂണിറ്റ് കൃഷിയ്ക്ക് 11,250 രൂപയും ഹൈടെക് പാല്‍ കൂണ്‍ കൃഷി ചെയ്യുന്നതിന് ഒരു ലക്ഷം രൂപയുമാണ് സബ്‌സിഡി. കൂണ്‍ വിത്ത് ഉത്പാദന യൂണിറ്റ് നിര്‍മാണത്തിന് രണ്ട് ലക്ഷം രൂപ വീതം നല്‍കും. കൂണ്‍ കമ്പോസ്റ്റ് യൂണിറ്റ് നിര്‍മാണത്തിന് 50,000 രൂപയാണ് സഹായം. നഴ്സറി യൂണിറ്റ് നിര്‍മാണത്തിന് ഗ്രൂപ്പുകള്‍ക്ക് 1,50,000 രൂപയും സബ്സിഡി ലഭിക്കും.

മേല്‍പ്പറഞ്ഞ കൃഷി ചെയ്യുന്ന, താത്പര്യമുളള കര്‍ഷകര്‍ നികുതി രസീത് സഹിതം അതത് കൃഷി ഭവനുകളില്‍ 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446121701, 9961455060 എന്നീ നമ്പറില്‍ ബന്ധപ്പെടുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.