Sections

കേരളത്തില്‍ മികച്ച വരുമാനം നേടിത്തരുന്ന തൊഴില്‍ സംരംഭം സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ചാലോ? 

Monday, Mar 28, 2022
Reported By admin
tailoring

ഗ്രാമീണ, നഗര മേഖലകളില്‍ സാധുതയുള്ളതാണ് ഈ പദ്ധതിയെന്നതും മറ്റൊരു പ്രത്യേകതയാണ്

 

വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തെരഞ്ഞെടുക്കാവുന്ന തൊഴിലാണ് തയ്യല്‍. കൂടാതെ, കേരളത്തില്‍ മികച്ച വരുമാനം നേടിത്തരുന്ന തൊഴില്‍ കൂടിയാണിത്. ഇത്തരത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീന്‍ യോജന 2022 (PM Free Silai Machine Yojana 2022). ഈ പദ്ധതി പ്രകാരം, ഒരു രൂപ പോലും ചെലവാക്കാതെ സ്ത്രീകള്‍ക്ക് മികച്ച വരുമാനം സ്വന്തമാക്കാം. പിഎം സൗജന്യ സിലായ് മെഷീന്‍ യോജനയെ കുറിച്ച് വിശദ വിവരങ്ങള്‍ അറിയാം.

പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീന്‍ യോജന (PM Free Silai Machine Yojana)

ഈ പദ്ധതി പ്രകാരം, 20 മുതല്‍ 40 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീന്‍ ലഭിക്കാന്‍ ഒരു രൂപ പോലും ചെലവഴിക്കേണ്ടതില്ല. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തി, വരുമാനം നേടാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാകും.

അതായത് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി 20 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഓരോ സംസ്ഥാനങ്ങളിലെയും 50,000ത്തിലധികം സ്ത്രീകള്‍ക്ക് പിഎം സൗജന്യ സിലായ് മെഷീന്‍ യോജനയിലൂടെ തയ്യല്‍ മെഷീനുകള്‍ സൗജന്യമായി ലഭിക്കുന്നു. മാത്രമല്ല, ഗ്രാമീണ, നഗര മേഖലകളില്‍ സാധുതയുള്ളതാണ് ഈ പദ്ധതിയെന്നതും മറ്റൊരു പ്രത്യേകതയാണ്.

അപേക്ഷിക്കാനായി താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കുക.

ആധാര്‍ കാര്‍ഡ് 
ജനനത്തീയതി തെളിയിക്കുന്ന രേഖ
വരുമാന സര്‍ട്ടിഫിക്കറ്റ് 
മൊബൈല്‍ നമ്പര്‍ 
പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 
യുണീക്ക് ഡിസെബിലിറ്റി ഐഡി 
വിധവ സര്‍ട്ടിഫിക്കറ്റ്- വിധവകള്‍ക്ക് മാത്രം

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.