Sections

1,000 കോടി സര്‍ക്കാര്‍ വായ്പ എന്ന റിപ്പോര്‍ട്ട് സ്‌പൈസ് ജെറ്റ് ഓഹരികള്‍ക്ക് ഉണര്‍വേകി

Thursday, Oct 06, 2022
Reported By MANU KILIMANOOR

ബിഎസ്ഇയില്‍ സ്‌പൈസ് ജെറ്റ് ഓഹരികള്‍ 42 രൂപയെന്ന ഉയര്‍ന്ന നിലവാരത്തിലെത്തി


ഗവണ്‍മെന്റിന്റെ പരിഷ്‌ക്കരിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന് കീഴില്‍ കമ്പനിക്ക് 1,000 കോടി രൂപ (122.7 മില്യണ്‍ ഡോളര്‍) അധിക വായ്പ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മാധ്യമ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബജറ്റ് എയര്‍ലൈന്‍ ആയ സ്‌പൈസ് ജെറ്റിന്റെ ഓഹരികള്‍ വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ 9 ശതമാനത്തിലധികം ഉയര്‍ന്നു.പുതിയ ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ലഭ്യമാക്കുന്നതിനും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പോലെയുള്ള കുടിശ്ശികയുള്ള നിയമപരമായ കുടിശ്ശിക തീര്‍ക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കാനാണ് എയര്‍ലൈന്‍ നീക്കം.

രാവിലെ 9.49 ന്, ഓഹരിയുടെ കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 38.45 രൂപയേക്കാള്‍ 6.11 ശതമാനം ഉയര്‍ന്ന് 40.80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ 42 രൂപയെന്ന ഉയര്‍ന്ന നിലവാരത്തിലെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ സ്റ്റോക്ക് ഏകദേശം 30 ശതമാനം ഇടിഞ്ഞു, അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് 42 ശതമാനം ഇടിഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.