Sections

എല്ലാവരേയും പങ്കാളികളാക്കുന്നതിൻറെ ആവേശവുമായി സ്‌പൈസ് മണി അധികാരി വീണ

Thursday, Mar 07, 2024
Reported By Admin
Spice Money Adhikari Veena

കൊച്ചി: പ്രധാൻ മന്ത്രി ജൻ ധൻ യോജന ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ഒൻപതു വർഷം മുൻപ് അവതരിപ്പിക്കപ്പെട്ട ശേഷം തുടർച്ചയായ വളർച്ചയോടെ 2.21 ട്രില്യൺ രൂപ മൊത്തം ക്യാഷ് ബാലൻസ് ഉള്ള നിലയിലെത്തിയിരിക്കുകയാണ്. കർണാടകത്തിലെ മൈസൂരിനു സമീപമുള്ള ഒരു ഗ്രാമത്തിലെ 64 വയസുള്ള സ്പൈസ് മണി അധികാരിയായ വീണ ഈ വളർച്ചയ്ക്കു സംഭാവന ചെയ്തു കൊണ്ട് ഗ്രാമീണ മേഖലകളിലുള്ള ജനങ്ങൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുകയാണ്.

വെല്ലുവിളികൾ മറികടന്ന് വനിതകൾക്ക് നേട്ടമുണ്ടാക്കാനാവും എന്നതിനുള്ള മികച്ച ഉദാഹരണമാണ് വീണയുടെ കഥ. വിദൂര ഗ്രാമത്തിലെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ നിന്നു വന്ന വീണ മൈസൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള തൻറെ ഗ്രാമത്തിൽ നിന്നാണു പ്രവർത്തിക്കുന്നത്. ജോലിയുള്ള തൻറെ മകനോടും മരുമകളോടും കൂടിയാണു വീണ താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറു മണിക്ക് എഴുന്നേറ്റ് അവർ സ്പൈസ് മണി സേവനങ്ങൾ നൽകാനാരംഭിക്കും. മണി ട്രാൻസ്ഫർ, ബിൽ അടക്കൽ, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളാണ് രാവിലെ ഒൻപതു മണി വരെ തൻറെ ഉപഭോക്താക്കൾക്കു നൽകുന്നത്. അതിനു ശേഷം ഒരു സൈക്കിൾ അഗർബത്തി ഫാക്ടറിയിലേക്കു പോകുന്ന അവർ അവിടെ അഞ്ചു മണി വരെ ദിവസക്കൂലിക്ക് ജോലിയെടുക്കും. വൈകുന്നേരങ്ങളിൽ വീണ്ടും അവർ സ്പൈസ് മണി സേവനങ്ങൾ നൽകും. തൻറെ ഈ സേവനങ്ങളിലൂടെ മൊത്തം 8,71,465 ഇടപാട് മൂല്യമാണ് അവർ ഗണ്യമായി സംഭാവന ചെയ്തത്.

പ്രതിബദ്ധതയുള്ള സ്പൈസ് മണി അധികാരി മാത്രമല്ല വീണ. സമൂഹത്തിലെ ഒരു നേതാവു കൂടിയാണ്. ധർമസ്ഥല ലേഡീസ് അസോസ്സിയേഷൻ പ്രസിഡൻറ് കൂടിയാണവർ. തൻറെ ഉപഭോക്താക്കളുടേയും ഗ്രാമിണരുടേയും ജീവിതത്തിൽ ക്രിയാത്മക മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി അവർ അഭിമാനം കൊള്ളുന്നു. വ്യക്തിപരമായ നേട്ടങ്ങൾ മാത്രമല്ല സ്പൈസ് മണിയുമൊത്തുള്ള യാത്രയിലൂടെ അവർ കൈവരിക്കുന്നത്. അവിടെയുള്ള വനിതകൾക്ക് അവർ പ്രചോദനമാകുന്നു. ഉൾപ്പെടുത്തലിനു പ്രചോദനമാകുക എന്ന 2024-ലെ വനിതാ ദിന പ്രമേയത്തെ സുന്ദരമായി പ്രതിഫലിപ്പിക്കുന്നതാണ് അവരുടെ ജീവിതം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.