Sections

സോണി ഇന്ത്യ ഡബ്ല്യുഎഫ്-സി710എൻ ഇയർബഡ്സ് പുറത്തിറക്കി

Friday, Jul 11, 2025
Reported By Admin
Sony Launches WF-C710N Noise Cancelling Earbuds in India

കൊച്ചി: സോണി ഇന്ത്യ, ഏറ്റവും പുതിയ ഡബ്ല്യുഎഫ്-സി710എൻ ഇയർബഡ്സ് വിപണിയിൽ അവതരിപ്പിച്ചു. സോണിയുടെ നോയ്സ് ക്യാൻസലിങ് ടെക്നോളജി, നീണ്ടുനിൽക്കുന്ന ബാറ്ററി, എഐയോടൊപ്പം ഹൈ ക്വാളിറ്റി കോൾ എന്നീ സവിശേഷതകളുമായാണ് പുതിയ ട്രൂലി വയർലെസ് നോയ്സ് ക്യാൻസലിങ് ഇയർബഡ്സ് എത്തുന്നത്.

ചുറ്റിലുമുള്ള അപശബ്ദങ്ങൾ കണ്ടെത്തുന്നതിനായി ഇരട്ട മൈക്രോഫോണുകൾ ഈ മോഡലിലുണ്ട്. സോണിയുടെ ഡ്യുവൽ നോയ്സ് സെൻസർ സാങ്കേതികവിദ്യ രണ്ട് മൈക്രോഫോണുകൾ ഉപയോഗിച്ച് പുറത്തെ ശബ്ദം ഫിൽറ്റർ ചെയ്യും. മികച്ച ശബ്ദാനുഭവത്തിനായി ആംബിയന്റ് സൗണ്ട് മോഡും ഡബ്ല്യുഎഫ്-സി710എൻ പിന്തുണയ്ക്കുന്നു. ഉപയോക്താക്കളെ 20 തലങ്ങളിൽ ആംബിയന്റ് ശബ്ദത്തിന്റെ അളവ് ക്രമീകരിക്കാൻ സോണി സൗണ്ട് കണക്റ്റ് ആപ്പ് സഹായിക്കും. ആംബിയന്റ് നോയ്സ് ഒഴിവാക്കി ഉപയോക്താക്കളുടെ ശബ്ദം വ്യക്തമായി വേർതിരിച്ചെടുക്കാൻ കഴിയുന്ന എഐ മെഷീൻ ലേണിങ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത വോയ്സ് പിക്കപ്പ് ഫീച്ചറിലൂടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ പോലും ഉപയോക്താക്കൾക്ക് വ്യക്തമായി ഫോൺകോളുകൾ ആസ്വദിക്കാം.

അഡാപ്റ്റീവ് സൗണ്ട് കൺട്രോൾ, സോണിയുടെ 5എംഎം ഡ്രൈവർ, ഡിജിറ്റൽ സൗണ്ട് എൻഹാൻസ്മെന്റ് എഞ്ചിൻ പ്രോസസിങ്, ക്വിക്ക് അറ്റൻഷൻ മോഡ്, ടച്ച് കൺട്രോൾ പ്ലേ, ഒറ്റ ചാർജിങിൽ 40 മണിക്കൂർ വരെ ബാറ്ററി ലൈഫ്, 5 മിനിറ്റ് ചാർജിങിൽ 60 മിനിറ്റ് പ്ലേ ടൈം, മൾട്ടിപോയിന്റ് കണക്ഷൻ എന്നിങ്ങനെയാണ് മറ്റു സവിശേഷതകൾ. ഗ്ലാസ് ബ്ലൂ, പിങ്ക്, വൈറ്റ്, ബ്ലാക്ക് നിറങ്ങളിലാണ് ഇയർബഡ്സ് കെയ്സ് വരുന്നത്.

2025 ജൂലൈ 10 മുതൽ സോണി റീട്ടെയിൽ സ്റ്റോറുകൾ (സോണി സെന്റർ, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, മറ്റ് ഇ-കൊമേഴ്സ് പോർട്ടലുകൾ എന്നിവിടങ്ങളിൽ ഡബ്ല്യുഎഫ്-സി710എൻ ഇയർബഡ്സ് ലഭ്യമാകും. 8,999 രൂപയാണ് വില. ജൂലൈ 31 വരെയുള്ള വാങ്ങലുകൾക്ക് ആയിരം രൂപയുടെ അധിക ക്യാഷ്ബാക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.