Sections

പുതിയ ഉൽപ്പന്നങ്ങളും, ആകർഷകമായ ഓണം ഓഫറുകളുമായി സോണി ഇന്ത്യ

Tuesday, Aug 12, 2025
Reported By Admin
Sony India Onam 2025: Special Offers & Discounts

കൊച്ചി: സോണി ഇന്ത്യ ഓണാഘോഷത്തിൻറെ ഭാഗമായുള്ള ഓഫറുകൾ പ്രഖ്യാപിച്ചു. ?സിനിമ ഈസ് കമിംഗ് ഹോം? എന്ന ആശയത്തിലൂന്നി കേരളത്തിലെ വീടുകളിലേക്ക് നൂതന ഉത്പന്നങ്ങളുടെയും വിനോദത്തിൻറെയും സന്തോഷം എത്തിക്കാനാണ് ഓണം എക്സ്ക്ലൂസീവ് ഓഫറുകളിലൂടെ സോണി ഇന്ത്യ ലക്ഷ്യമിടുന്നത്.

സോണി ബ്രാവിയ ടെലിവിഷനുകൾ, ഹോം തിയേറ്ററുകൾ, പാർട്ടി സ്പീക്കറുകൾ, ഡിജിറ്റൽ ഇമേജിങ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കെല്ലാം സോണി എക്സ്ക്ലൂസീവ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 15 വരെ ഈ ഓഫറുകൾ ലഭ്യമാണ്. ഈ ഉത്സവ സീസണിൽ 25 ശതമാനം വളർച്ചയാണ് സോണി ലക്ഷ്യമിടുന്നത്.

സോണി ബ്രാവിയ ടെലിവിഷൻ നിരയിൽ തിരഞ്ഞെടുത്ത 43 ഇഞ്ച് മോഡലുകൾക്ക് 18/0, 15/0 ഇഎംഐ ഫിനാൻസ് സ്കീമുകൾ ലഭ്യമാവും. മിക്ക മോഡലുകൾക്കും 2,995 രൂപയുടെ ഫിക്സഡ് ഇഎംഐയും, 0, 3, 6, 9 മാസ കാലാവധിയിൽ പൈൻ ലാബ്സ് ഇഎംഐ സ്കീമുകളും, 25,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 15 വരെ വാങ്ങുന്ന തിരഞ്ഞെടുത്ത ബ്രാവിയ ടിവികൾക്ക് 3 വർഷത്തെ വാറൻറിയും, പരിമിത കാലത്തേക്കുള്ള ഓഫറെന്ന നിലയിൽ തിരഞ്ഞെടുത്ത ബ്രാവിയ ടിവികൾക്ക് ഒരു ഇഎംഐ സൗജന്യമായും ലഭിക്കും. ഈ ഓഫറുകൾക്ക് പുറമെ മുൻനിര 98 ഇഞ്ച് ബ്രാവിയ ടെലിവിഷന് 19,995 രൂപയുടെ പ്രത്യേക ഫിക്സഡ് ഇഎംഐയും ലഭ്യമാണ്.

ഹോം തിയേറ്ററുകൾക്ക് 15/0 ഇഎംഐ സ്കീം, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയാണ് ഓഫർ. തിരഞ്ഞെടുത്ത പാർട്ടി സ്പീക്കർ മോഡലുകൾക്ക് 1,595 രൂപ മുതലും, തിരഞ്ഞെടുത്ത ഹെഡ്ഫോൺ മോഡലുകൾക്ക് പ്രതിമാസം 721 രൂപയിൽ തുടങ്ങുന്ന ഇഎംഐയും ലഭ്യമാണ്.

സോണി ആൽഫ ക്യാമറകൾ ഓണം ഓഫർ കാലയളവിൽ 1,31,560 രൂപ വരെ കിഴിവോടെ സ്വന്തമാക്കാം. 128 ജിബി ഹൈസ്പീഡ് മെമ്മറി കാർഡ്, അഡീഷണൽ റീചാർജബിൾ ബാറ്ററി, ബാറ്ററി ചാർജർ എന്നിവ ഉൾപ്പെടുന്ന 32,560 രൂപയുടെ സൗജന്യ സമ്മാനങ്ങളും ഇതോടൊപ്പം ലഭിക്കും. കൂടാതെ ഈസി ഇഎംഐ ഓപ്ഷനുകളും 2+1 വർഷത്തെ വാറണ്ടിയും ലഭ്യമാണ്. ഈ ഓഫറുകൾ ആഗസ്റ്റ് 31 വരെ മാത്രമായിരിക്കും.

കുടുംബത്തോടൊപ്പമുള്ള ആഘോഷത്തിൻറെയും പാരമ്പര്യത്തിൻറെയും സമയമാണ് ഓണമെന്നും, ഈ നിമിഷങ്ങൾ ഒരുമിച്ച് ആസ്വദിക്കുന്നതിൽ സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഓണം ഓഫറുകളെക്കുറിച്ച് സംസാരിച്ച സോണി ഇന്ത്യ സെയിൽസ് ഡയറക്ടർ സതീഷ് പത്മനാഭൻ പറഞ്ഞു. ബ്രാവിയ 5 എക്സ്ആർ മിനി എൽഇഡി, ബ്രാവിയ തിയേറ്റർ സിസ്റ്റം 6 സൗണ്ട്ബാർ തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങൾ, തിരഞ്ഞെടുത്ത ബ്രാവിയ മോഡലുകൾക്ക് 3 വർഷത്തെ വാറൻറി, ആകർഷകമായ ഉത്സവ ഓഫറുകൾ എന്നിവയിലൂടെ ഈ ഓണം തങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ സ്പെഷ്യൽ ആക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.