- Trending Now:
കൊച്ചി: നെക്സ്റ്റ് ജെനറേഷൻ ക്രിയേറ്റർമാരെ ലക്ഷ്യമിട്ടുള്ള കോംപാക്റ്റ് ഫുൾ-ഫ്രെയിം സിനിമാ ലൈൻ ഹൈബ്രിഡ് ക്യാമറയായ എഫ്എക്സ്2 ക്യാമറ പുറത്തിറക്കി സോണി ഇന്ത്യ. സിനിമാപ്രവർത്തകർ, വിദ്യാർഥികൾ, സ്വതന്ത്ര വീഡിയോഗ്രാഫർമാർ, കണ്ടൻറ് ക്രിയേറ്റേഴ്സ് എന്നിവർക്ക് അവരുടെ അനുഭവപരിചയമോ ക്രൂവിൻറെ വലുപ്പമോ നോക്കാതെ അവരുടെ ക്രിയേറ്റീവ് കാഴ്ച്ചപ്പാട് മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിലാണ് നൂതന സിനിമാറ്റിക് സാങ്കേതികവിദ്യകളോടെ, എഫ്എക്സ്2 ക്യാമറ രൂപകൽപന ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ പ്രോജക്റ്റിൻറെ വലുപ്പമോ സങ്കീർണതയോ പരിഗണിക്കാതെ അവരുടെ ക്രിയേറ്റീവ് സാധ്യതകൾ പുറത്തെടുക്കാൻ സാധിക്കുന്ന തരത്തിൽ, എഫ്എക്സ്2വിലെ അഡ്വാൻസ്ഡ് ഫീച്ചറുകളെ സോണിയുടെ പ്രശസ്തമായ കളർ സയൻസുമായി സമന്വയിപ്പിച്ചിട്ടുമുണ്ട്.
33എംപി ഫുൾഫ്രെയിം ബാക്ക്-ഇല്യൂമിനേറ്റഡ് സിഎംഒസി സെൻസർ, 15+ സ്റ്റോപ്പ് വൈഡ് ലാറ്റിറ്റിയൂഡ്, ഡ്യുവൽ ബേസ് ഐഎസ്ഒ (800/4000), 16 യൂസർ എൽയുടി, എസ് സിനിടോൺ ഫീച്ചർ, സ്ലോ ആൻഡ് ക്വിക്ക് മോഷൻ ഫീച്ചർ, 4:2:2 10-ബിറ്റ് റെക്കോർഡിങ്, ലോഗ് ഷൂട്ടിങ് മോഡ്, പുതിയ ടിൽറ്റബിൾ 3.68എം-ഡോട്ട് ഇവിഎഫ് ഫീച്ചർ, ബിഗ്6 (ഹോം) സ്ക്രീൻ, ഓപ്ഷണൽ എക്സ്എൽആർ ഹാൻഡിൽ. മൾട്ടിആപ്ലിക്കേഷൻ സപ്പോർട്ട് തുടങ്ങിയവയാണ് എഫ്എക്സ്2 ക്യാമറയിലെ പ്രധാന ഫീച്ചറുകൾ.
അടുത്ത തലമുറയിലെ ക്രിയേറ്റർമാർക്ക്, പ്രത്യേകിച്ച് വിദ്യാർഥികൾക്കും സോളോ ക്രിയേറ്റർമാർക്കും അവരുടെ ഏറ്റവും വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ എഫ്എക്സ്2 ഒരു വഴിത്തിരിവ് ആകാൻ പോകുകയാണെന്ന് സോണി ഇന്ത്യ ഇമേജിങ് ബിസിനസ് ഹെഡ് മുകേഷ് ശ്രീവാസ്തവ പറഞ്ഞു. ഒരു ക്യാമറ എന്നതിലുപരി, അവരുടെ സിനിമാറ്റിക് യാത്രയുടെ ഓരോ ഘട്ടത്തിലും അവർക്കൊപ്പം വളരാൻ രൂപകൽപന ചെയ്ത ഒരു ക്രിയേറ്റീവ് പങ്കാളിയാണ് എഫ്എക്സ്2 എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണി അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ, സോണി ക്യാമറ ലോഞ്ച്, ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി സെൻറർ, www.ShopatSC.com പോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ലിപ്പ്കാർട്ട്) എന്നിവിടങ്ങളിലൂടെ 2025 സെപ്തംബർ 11 മുതൽ എഫ്എക്സ്2 ഫുൾഫ്രെയിം സിനിമാ ലൈൻ ക്യാമറ ഇന്ത്യയിൽ ലഭ്യമാകും. പ്രാരംഭ ഓഫറെന്ന നിലയിൽ പരിമിതമായ കാലയളവിലേക്ക് എഫ്എക്സ്2, എഫ്എക്സ്2ബി എന്നിവ വാങ്ങുമ്പോൾ 5,890 രൂപ വിലമതിക്കുന്ന ഒരു റീചാർജ് ചെയ്യാവുന്ന ബാറ്ററി സൗജന്യമായി ലഭിക്കും. ഐഎൽഎംഇ എഫ്എക്സ്2 മോഡലിന് 3,09,990 രൂപയും, ഐഎൽഎംഇ എഫ്എക്സ്2ബി മോഡലിന് 2,89,990 രൂപയുമാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.