- Trending Now:
ആലപ്പുഴ: ചെറുതല്ല ചെറുധാന്യങ്ങൾ എന്ന സന്ദേശവുമായി ഭക്ഷ്യസുരക്ഷ വകുപ്പ് തപാൽ വകുപ്പ് ആലപ്പുഴ ഡിവിഷന്റെ സഹകരണത്തോടെ 2000 വീടുകളിലേക്ക് മില്ലറ്റ് കത്തുകൾ (മില്ലറ്റ് ഡാക്ക്) അയക്കുന്ന പദ്ധതിക്ക് തുടക്കമായി. ചെറുധാന്യങ്ങളുടെ ഉപയോഗവും ഗുണവും വിവരിക്കുന്ന കത്തുകളാണ് അയക്കുന്നത്.
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ വൈ.ജെ. സുബി മോൾ, പോസ്റ്റൽ സൂപ്രണ്ട് ലോലിത ആന്റണി എന്നിവരിൽ നിന്നും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ആദ്യ കത്ത് ഏറ്റുവാങ്ങി. ചടങ്ങിൽ നഗരസഭ കൗൺസിലർ ബിന്ദു തോമസ്, പോസ്റ്റൽ അസിസ്റ്റന്റ് സൂപ്രണ്ട് വി. രാജീവ്, പോസ്റ്റ് മാസ്റ്റർ സേതുമാധവൻ നായർ, ഭക്ഷ്യസുരക്ഷ ഓഫീസർ ഡോ. ചിത്ര മേരി തോമസ്, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
മില്ലറ്റ് പ്രദർശനവും പാചക മത്സരവും സംഘടിപ്പിച്ചു... Read More
വരും ദിവസങ്ങളിൽ ജില്ലയിലെ പ്രമുഖ വ്യക്തികൾക്കും സർക്കാർ ഓഫീസുകളിലും വീടുകളിലും തപാൽ ജീവനക്കാരുടെ സഹായത്തോടെ മില്ലറ്റ് ഡാക്ക് എത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.