- Trending Now:
റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സീതാ നവമി ദിനത്തിൽ പുത്തൻ മോഷൻ പോസ്റ്റർ പങ്കുവെച്ച് ആദിപുരുഷിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ സീതാദേവിയായി എത്തുന്ന കൃതി സനോന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. 'റാം സിയ റാം'എന്ന ഗാനം ഉൾപ്പെടുത്തിയുള്ള ഓഡിയോ ടീസറും പങ്കുവെച്ചിട്ടുണ്ട്. ചിന്താവിഷ്ടയായി രാഘവനെ കാത്തിരിക്കുന്ന സീതായെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്.
അക്ഷയ തൃതീയ ദിനത്തിൽ ആദിപുരുഷിന്റെ പുത്തൻ ലിറിക്കൽ വീഡിയോ പങ്കുവെച്ച് അണിയ പ്രവർത്തകർ ... Read More
ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവൻ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.
ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽറിലീസ്ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.