Sections

ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഓഫറുമായി എസ്ബിഐ യോനോ

Thursday, Apr 21, 2022
Reported By admin
yono

ഉപഭോക്താക്കള്‍ക്ക് വിവിധ ബ്രാന്‍ഡ് അനുസരിച്ചാണ് ഓഫര്‍ ലഭിക്കുക. 20 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് വിവിധ ബ്രാന്‍ഡുകളുടെ ഓഫര്‍ ലഭിക്കുക


ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. എസ്ബിഐ, ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുന്നവര്‍ക്ക് 70 ശതമാനം വരെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു.  എസ്ബിഐ യോനോയിലൂടെയുള്ള ഷോപ്പിങ്ങ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍ ബാധകമാകും. ഫാഷന്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഡീലുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് വിവിധ ബ്രാന്‍ഡ് അനുസരിച്ചാണ് ഓഫര്‍ ലഭിക്കുക. 20 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് വിവിധ ബ്രാന്‍ഡുകളുടെ ഓഫര്‍ ലഭിക്കുക.

ടൈറ്റന്‍, റിലയന്‍സ് ട്രെന്‍ഡ്‌സ്, അജിയോ, ബിബ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍ ബാധകമാണ്. ടൈറ്റന്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം വരെയാണ് ഓഫര്‍ എങ്കില്‍ റിലയന്‍സ് ട്രെന്‍ഡ്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഓഫര്‍ ലഭിക്കും. ഫാഷന്‍ ബ്രാന്‍ഡായ അജിയോ ഉല്‍പ്പന്നങ്ങള്‍ക്ക് 750 രൂപ വരെ കിഴിവ് നല്‍കുന്നുണ്ട്. ബിബ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 350 രൂപ വരെ ഇളവ് ലഭിക്കും. എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും അധിക ഇളവുകള്‍ ബാധകമാകും.

യോനോ എസ്ബിഐ ആപ്പിലൂടെ ഷോപ്പ് ആന്‍ഡ് ഓര്‍ഡര്‍ എന്ന വിഭാഗത്തില്‍ നിന്ന് ഷോപ്പിങ് നടത്താം. ഫാഷന്‍ ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡുകള്‍ക്ക് ഇളവുകള്‍ ലഭിക്കും. യോനോ ആപ്പ് ഇല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആപ്പിലൂടെ ടൈറ്റന്‍, ലൈഫ്സ്‌റ്റൈല്‍, ട്രെന്‍ഡ്സ്, അജിയോ, ബിബ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങാനുള്ള ഓപ്ഷന്‍ പ്രയോജനപ്പെടുത്താം. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ബിഗ്ബാസ്‌കറ്റ് തുടങ്ങിയ കമ്പനികളും പുതിയ യോനോ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.