Sections

എസ്ബിഐ ലൈഫ് ഇൻഷുറൻസ് 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി

Friday, Jan 26, 2024
Reported By Admin
SBI Life

കൊച്ചി: എസ്ബിഐ ലൈഫ് ഇൻഷുറൻസ് 2023 ഡിസംബർ 31-ന് അവസാനിച്ച കാലയളവിൽ 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. 2022 ഡിസംബർ 31-ന് അവസാനിച്ച കാലയളവിൽ ഇത് 21,512 കോടി രൂപയായിരുന്നു. ഒറ്റത്തവണ പ്രീമിയത്തിൻറെ കാര്യത്തിൽ 25 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്.

17 ശതമാനം വർധനവോടെ 2,972 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് പരിരക്ഷാ വിഭാഗത്തിൽ നേടാനായതെന്നും 2023 ഡിസംബർ 31-ലെ കണക്കുകൾ സൂചിപ്പിക്കുന്നു. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 17 ശതമാനം വർധിച്ച് 17,762 കോടി രൂപയിലും എത്തിയിട്ടുണ്ട്.

2023 ഡിസംബർ 31-ന് അവസാനിച്ച കാലയളവിൽ എസ്ബിഐ ലൈഫിൻറെ അറ്റാദായം 1,083 കോടി രൂപയാണ്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർധനവോടെ 3,71,410 കോടി രൂപയിലെത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.