- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ജനറൽ ഇൻഷൂറൻസ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ ജനറൽ ഇൻഷൂറൻസ് തങ്ങളുടെ മൊബൈൽ ആപ്പിൽ സവിശേഷമായ ഹെൽത്ത് സ്ക്കാനിങ് സംവിധാനം അവതരിപ്പിച്ചു. മുഖവും വിരലുകളും ലളിതമായി സ്ക്കാൻ ചെയ്തു കൊണ്ട് ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതാണിത്.
ഹൃദയ നിരക്ക്, ശ്വാസന നിരക്ക്, രക്ത സമ്മർദ്ദം, ബോഡി മാസ് ഇൻഡക്സ്, ശരീരഭാരം, സമ്മർദ്ദ നില, ശരീരത്തിലെ കൊഴുപ്പ്, ശരീരത്തിലെ ജലം എന്നിവ അടക്കമുള്ള നിരവധി വിവരങ്ങൾ ഈ രീതിയിൽ പരിശോധിക്കാം.
പരമ്പരാഗത ഇൻഷൂറൻസിനും ഉപരിയായി നവീനമായ ഹെൽത്ത് സ്ക്കാനിങ് സംവിധാനങ്ങൾ അവതരിപ്പിക്കുന്നത് വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എസ്ബിഐ ജനറൽ ഇൻഷൂറൻസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര് മൊഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു. ഡിജിറ്റൽ ശക്തിയുള്ള ആരോഗ്യ അവബോധമുള്ള സമൂഹത്തെ അവരുടെ ക്ഷേമത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിൽ തങ്ങൾക്കുള്ള പ്രതിബദ്ധത കൂടിയാണ് ഇതു ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് പുതിയ ബയോമെട്രിക് ഹെൽത്ത് സംവിധാനം ലഭ്യമാണ്. പങ്കാളിത്ത സേവന ദാതാക്കളുമായി സഹകരിച്ച് വിവിധ ലാബ് പരിശോധനകൾക്ക് അഞ്ചു ശതമാനം ഇളവും ഈ ആപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.