- Trending Now:
കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ വിമൻസ് ടൈലറിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ്, ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രഫി എന്നീ കോഴ്സുകളിൽ സൗജന്യപരിശീലനം നൽകുന്നു. കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽരഹിതരായ 18നും 45നുമിടയിൽ പ്രായമുള്ള യുവതിയുവാക്കൾക്ക് സെപ്റ്റംബർ 15 മുതൽ ആരംഭിക്കുന്ന പരിശീലനത്തിന് അപേക്ഷിക്കാം. ബാങ്ക് വായ്പ ലഭിക്കാനുള്ള സാങ്കേതിക സഹായവും ലഭിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ 14നകം 0481 2303307, 2303306 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.