- Trending Now:
കൊച്ചി: എസ്ബിഐയുടെ ഇൻറർനെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വൽ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓൺലൈൻ വായ്പ സൗകര്യം ലഭ്യമാക്കി. ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകൾ നേടാനാവും.
കാംസിൽ രജിസ്റ്റർ ചെയ്ത എല്ലാ അസറ്റ് മാനേജുമെൻറ് കമ്പനികളുടേയും മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ ആകർഷകമായ പലിശ നിരക്കിൽ പുതിയ വായ്പ സൗകര്യം പ്രയോജനപ്പെടുത്താം. മുൻപ് ശാഖകൾ സന്ദർശിച്ചും എസ്ബിഐ മ്യൂച്വൽ ഫണ്ടുകളുടെ ഈടിൻമേലും മാത്രം വായ്പ ലഭിച്ചിരുന്ന സ്ഥിതിയാണ് ഇതോടെ മാറുന്നത്.
അടിയന്തര ആവശ്യങ്ങൾ വരുമ്പോൾ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ റിഡീം ചെയ്യുന്ന സ്ഥിതി ഒഴിവാക്കാൻ പുതിയ സൗകര്യങ്ങൾ സഹായിക്കുമെന്നും അത്യൂധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ഡിജിറ്റൽ ബാങ്കിങ് അനുഭവങ്ങൾ ലഭ്യമാക്കാൻ എസ്ബിഐ സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു.
പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ അടിസ്ഥാനത്തിൽ സമ്പൂർണ ഡിജിറ്റൽ വായ്പകൾ നൽകുന്ന ആദ്യ പൊതുമേഖലാ ബാങ്കായി എസ്ബിഐ മാറിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.