Sections

പരമ്പരാഗത കൃഷിരീതികള്‍ ഒപ്പം സ്‌നേഹവും നല്‍കിയാല്‍ കൃഷി ലാഭകരം തന്നെ- സാനുമോന്‍

Friday, Feb 11, 2022
Reported By Jeena S Jayan
farming

കൃഷി ചെയ്യാതെ കൃഷിയെ സ്‌നേഹിക്കാന്‍ കഴിയില്ല..ഇത് സാനുമോന്റെ കഥയാണ്.കൃഷിയെ ആനന്ദകരമായി കരുതുന്ന ലാഭം മാത്രം നേടിയിട്ടുള്ള മലയാളിയായ കര്‍ഷന്‍

 

 

പരമ്പരാഗത രീതിയില്‍ കൃഷി ചെയ്ത് ലാഭകരമായി വിജയം നേടാന്‍ സാധിക്കുന്ന കഥകള്‍ മാത്രം പങ്കുവെയ്ക്കാനുള്ള കര്‍ഷന്‍ ആണ് ആലപ്പുഴ ചേര്‍ത്തല,മായിത്തറ പാപ്പറമ്പില്‍ സാനുമോന്‍.കൃഷി പാടെ പരാജയമാണെന്നും കേരളത്തിന് കാര്‍ഷികമേഖല കൊണ്ട് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും വിലപിക്കുന്നവരുടെ മുന്നില്‍ തലയുയര്‍ത്തി സാനുമോന്‍ നാടന്‍കൃഷിയുമായി ജീവിക്കുന്നു.

ജൈവ രാസവളങ്ങളും കീടനാശിനികളും ഒക്കെ ഉപയോഗിക്കുന്നു.പക്ഷെ അവ കൃത്യമായ അളവിലും കൃഷി ഓഫീസറുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണെന്ന് മാത്രം.സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതും കൂടി 6 ഏക്കറിലാണ് സാനുമോന്റെ കൃഷി.തുള്ളിനന സംവിധാനം സാനുമോന്‍ കൃഷിയിടത്തില്‍ ഒരുക്കിയിട്ടുണ്ട്.വെള്ളത്തിനൊപ്പം വളവും നല്‍കുന്ന ഫെര്‍ട്ടിഗേഷന്‍ രീതിയിലാണ് വളപ്രയോഗം.

ജൈവവളത്തിനൊപ്പം കൃഷി ഓഫിസറുടെ നിര്‍ദ്ദേശ പ്രകാരം രാസവളങ്ങളും സാനുമോന്‍ തന്റെ കൃഷിയിടത്തില്‍ പ്രയോഗിക്കുന്നുണ്ട്.വിളകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്തന്‍ കൃഷിയിടത്തിന്റെ അതിരുകളില്‍ ജമന്തി വെച്ചുപിടിപ്പിച്ചിട്ടുണ്ട്.കൂടാതെ ഫിഷ് അമിനോ ആസിഡും പ്രയോഗിക്കുന്നുണ്ട്.

പുരയിടം കളനീക്കി,കുമ്മായം,വേപ്പിന്‍പിണ്ണാക്ക്,ചാണകം,ചകിരിച്ചോറ്, എന്നിവ ചേര്‍ത്താണ് ബെഡ് ഒരുക്കുന്നത്.കൃഷിയിടം പരമാവധി ഉപയോഗപ്പെടുത്തുകയും കൂടുതല്‍ വിളകള്‍ നട്ടുപിടിപ്പിക്കുകയും ആണ് തന്റെ വിജയ രഹസ്യമെന്ന് സാനുമോന്‍ പറയുന്നു.

പരമ്പരാഗതമായി കൃഷി ചെയ്തു പോരുന്ന പയര്‍,പീച്ചില്‍,കുമ്പളം,നെയ്കുമ്പളം,ക്യാബേജ്,വെള്ളരി,വെണ്ട എന്നിവയെ കൂടാതെ പരമ്പരാഗത നെല്ലിനങ്ങളും സാനുമോന്റെ കൃഷിയിടത്തിലുണ്ട്.

പ്രളയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന മത്സ്യകൃഷിയിലും അതിജീവിക്കാന്‍ സാനുമോന് സാധിച്ചു.വെള്ളപ്പൊക്കത്തില്‍ കുളം കരകവിഞ്ഞ് പാടത്തേക്ക് ഒഴുകുമെന്ന അവസ്ഥയില്‍ കുളത്തിന്റെ കടവ് മണലിട്ട് പൊക്കി പൊക്കി.2018ലെ പ്രളയത്തില്‍ വലിയ നഷ്ടം ഉണ്ടായ ഈ സമ്മിശ്ര കര്‍ഷകന് ഇത്തവണ നൂറുമേനി വിജയമാണ്.


ചേര്‍ത്തല ജംഗ്ഷനില്‍ നിന്ന് തിരുവിഴ ജംഗ്ഷനിലുള്ള കാര്‍ഷിക വിപണിയിലാണ് സാനുമോനെ പോലുള്ള പ്രദേശത്തെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ പ്രധാനമായും വിറ്റഴിക്കുന്നത്.ദേശീയപാതയോരമായതിനാല്‍ മികച്ച രീതിയില്‍ വില്‍പ്പന നടത്താന്‍ സാധിക്കുന്നു.

കൃഷിഭവന്റെ കീഴിലുള്ള അമ്പതോളം കര്‍ഷകരെ ചേര്‍ത്ത് രൂപീകരിച്ചിട്ടുള്ള ക്ലസ്റ്റര്‍ വഴി എല്ലാ കര്‍ഷകരുടെയും ഉത്പന്നങ്ങള്‍ ഒരു കളക്ഷന്‍ സെന്ററില്‍ എത്തിച്ച് തരംതിരിച്ച ശേഷം കൃഷിഭവന്റെ നേതൃത്വത്തില്‍ തന്നെയുള്ള വിപണന കേന്ദ്രത്തില്‍ എത്തിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകുന്നേരം 8.30 വരെയാണ് വില്‍പ്പന.കര്‍ഷകരെ ഒപ്പം നിര്‍ത്തിയുള്ള കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ സാനുമോനെ പോലുള്ള നിരവധി കര്‍ഷകരുടെ വിജയത്തിന് കരുത്തേകുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് സാനുമോന്‍ 9495175956


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.