- Trending Now:
സാംസങ്, മൊബൈൽ പേയ്മെന്റ് സംവിധാനങ്ങൾക്ക് ബദലായി 'സാംസങ് വാലറ്റ്' ഇന്ത്യയിൽ അവതരിപ്പിക്കുന്നു. നേരത്തെ അവതരിപ്പിച്ച സാംസങ് പേ തന്നെയാണ് സാംസങ് വാലറ്റ് ആയി പുനരവതരിപ്പിക്കുന്നത്. പാസ്വേഡ് മാനേജ്മെന്റ് ആപ്ലിക്കേഷനായ 'സാംസങ് പാസും 'സാംസങ് വാലറ്റിലേക്ക് ലയിപ്പിക്കും. ഗൂഗിൾ പേ ഉൾപ്പെടെയുള്ള പെയ്മന്റ്് സംവിധാനങ്ങൾക്ക് കനത്ത മത്സരം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് സാംസങ്ങ് പെയ്മന്റ് രംഗത്തേക്ക് കടന്നത്.
സാംസങ് വാലറ്റിലൂടെ പണം അയക്കാനും സ്വീകരിക്കാനും എളുപ്പമാണ്. ഇതിന് ഫോണിൽ സാംസങ് വാലറ്റ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നോ ക്രെഡിറ്റ് കാർഡിൽ നിന്നോ വാലറ്റിലേക്ക് പണം നിക്ഷേപിക്കാം. ഫോൺ കൈയിലുണ്ടെങ്കിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ പണമോ കൈയിൽ കരുതേണ്ടതില്ല.
കേന്ദ്ര ബജറ്റ് ബാഗിൽ എന്തൊക്കെ? പ്രതീക്ഷയർപ്പിച്ച് രാജ്യം... Read More
എങ്ങനെ പണം ഇടപാടുകൾ നടത്തും?
സാംസങ് വാലറ്റ് ഉപയോഗിക്കുന്നതിന് ഫോണിൽ സാംസങ് വാലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്ത് തുറക്കുക. തുടർന്ന് ക്വിക്ക് ആക്സസ് ടാബിൽ ക്ലിക്ക് ചെയ്യുക. വ്യക്തിവിവരങ്ങൾ, ഇ-സൈൻ എന്നിവ നൽകി വാലറ്റിൽ പണം നിക്ഷേപിച്ച് കഴിഞ്ഞാൽ ഇടപാടുകൾക്കായി ഉപയോഗിക്കാം.
രാജ്യത്ത് ഡിജിറ്റൽ പെയ്മൻറ് രംഗത്ത് ശക്തമായ മുന്നേറ്റമുണ്ട്. ഈ അവസരമാണ് പെയ്മൻറ് കമ്പനികൾ വിനിയോഗിക്കുന്നത്.
2023-24 ബജറ്റിൽ ഡിജിറ്റൽ പേയ്മെൻറ് കമ്പനികളും ബാങ്കുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്ന് ഫിൻടെക്ക് കമ്പനികൾ പ്രതീക്ഷിക്കുന്നു.
ബിസിനസ് അവസരം - സർക്കാർ ക്ഷണിച്ച വിവിധ ടെൻഡറുകളിൽ പങ്കെടുക്കാം... Read More
2030- ഓടെ ഇന്ത്യയിലെ ഈ മേഖല മൊത്തം ഒരു ലക്ഷം കോടി ഡോളർ ഇടപാടുകളുടേതാകുമെന്നാണ് കരുതുന്നത്. വരുമാനം 20,000 കോടി ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയോ-ബാങ്കിംഗ് മേഖല അഞ്ച് മടങ്ങ് ഉയർച്ച കൈവരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2030-ഓടെ ഈ രംഗം 21,500 കോടി ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ യുപിഐ പേയ്മെൻറുകൾക്ക് പ്രത്യേകം നിരക്ക് നൽകേണ്ടതില്ല എന്നതാണ് ഒരു ആകർഷണം.. സർക്കാർ ബാങ്കുകൾക്കും ഫിൻടെക്കിനും കുറഞ്ഞ നിരക്കിലുള്ള യുപിഐ പണമിടപാടുകൾക്കായി സബ്സിഡി നൽകുന്നു.എന്നാൽ സബ്സിഡിയും ഇളവുകളും ഇല്ലാതായാൽ ഫീസ് ഈടാക്കിയേക്കും. എന്തായാലും രാജ്യത്തെ പെയ്മൻറ് വിപണിയിൽ കൂടുതൽ മത്സരത്തിനുള്ള സാധ്യതകളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.