- Trending Now:
കൊച്ചി: കായികമേഖല സാമൂഹിക മുന്നേറ്റത്തിനുള്ള ശക്തമായ വഴിയായിരുന്നാലും, പരിശീലനം, സൗകര്യങ്ങൾ, പരിചയം എന്നിവയിലേക്കുള്ള പ്രവേശനം പലപ്പോഴും പ്രതിഭകളുടെ കഴിവുകളെ പരിമിതപ്പെടത്തുന്നു. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് വിദ്യാഭ്യാസ പദ്ധതിയായ സാംസങ് സോൾവ് ഫോർ ടുമാറോ (എസ്എഫ്ടി) 2025, ഐഐടി ഡൽഹിയുമായി ചേർന്ന്, ഈ വെല്ലുവിളിയെ സാങ്കേതിക വിദ്യയിലൂടെ മറികടക്കാനുള്ള പുതിയ വഴികൾ യുവ ഇന്നവേറ്റർമാർക്കായി തുറന്നു.
'സ്പോർട്ട്സ് & ടെക്ക്നോളജി വഴി സാമൂഹിക മാറ്റം' എന്ന ആശയത്തിൽ രാജ്യത്തുടനീളം ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ത്യൻ കായികരംഗത്ത് പ്രവേശനവും ഉൾക്കൊള്ളലും ജനാധിപത്യവൽക്കരിക്കുന്ന നിരവധി ആശയങ്ങളാണ് ഇവർ അവതരിപ്പിച്ചത്.
ഐഐടി പൂനെ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുമായ ആദിഷ് ഷെൽക്കെ, ഭാഗ്യശ്രീ മീന എന്നിവർ വികസിപ്പിച്ച നെക്സ്റ്റ്പ്ലേ എഐ എന്ന പ്ലാറ്റ്ഫോം, വീഡിയോ അനാലിറ്റിക്സും മെഷീൻ ലേണിംഗും ഉപയോഗിച്ച് വ്യക്തിഗത ഫീഡ്ബാക്കും പ്രകടന താരതമ്യവും നൽകി കായിക പ്രതിഭകളെ കണ്ടെത്തുന്നു.
ഫൈനലിസ്റ്റുകളും വിജയികളും ഉൾപ്പെടെ നിരവധി ടീമുകൾ കായികരംഗം എല്ലാവർക്കും ലഭ്യമാക്കുന്ന സാങ്കേതികവിദ്യകൾ അവതരിപ്പിച്ചു. കാഴ്ചവൈകല്യമുള്ളവർക്ക് സ്വതന്ത്രമായി ചെസ് കളിക്കാൻ സഹായിക്കുന്ന, ഫിഡെ മാനദണ്ഡങ്ങൾ പാലിക്കുന്ന എഐ പവേർഡ് പരിഹാരമായി ശത്രഞ്ജ് സ്വയ ക്രൂ (അസം), കായികതയെ അടിസ്ഥാനമാക്കി ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള തെറാപ്പി ഗെയിമിഫൈ ചെയ്യുന്ന ഹൈബ്രിഡ് ആപ്പായ സ്പോർട്സ് ഫോർ ഓട്ടിസം (തമിഴ്നാട്), പോസ്ചർ ഡിറ്റക്ഷനും സ്കിൽ അനാലിസിസും ഉപയോഗിച്ച് വിദ്യാർത്ഥി താരങ്ങൾക്ക് വ്യക്തിഗത പരിശീലനം നൽകുന്ന എഐ ആപ്പായി സ്റ്റാറ്റസ് കോഡ് 200 (ഉത്തർപ്രദേശ്), ഗെയിമിഫൈഡ് സമീപനത്തിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളുടെ ബൗദ്ധിക വികസനത്തെ പിന്തുണയ്ക്കുന്ന പേറ്റന്റഡ് ഉപകരണമായി യൂണിറ്റി (തമിഴ്നാട്) തുടങ്ങിയവ അവതരിപ്പിച്ചു.
വിജയിച്ച ടീമുകൾക്ക് ഐഐടി ഡൽഹിയിൽ 1 കോടി രൂപ വരെ ഇൻക്യൂബേഷൻ പിന്തുണ ലഭിച്ചു. കൂടാതെ മുൻനിര ടീമുകൾക്ക് 1 ലക്ഷം രൂപയുടെ ഗ്രാന്റുകൾ, ഗുഡ്വിൽ അവാർഡുകൾ, യങ് ഇന്നൊവേറ്റർ അവാർഡുകൾ, കൂടാതെ മികച്ച 20 ടീമുകൾക്ക് സാംസങ് ഗാലക്സി ഇസഡ് ഫൽപ്പ് സ്മാർട്ട്ഫോണുകൾ എന്നിവയും നൽകി.
2010 മുതൽ സാംസങ് സോൾവ് ഫോർ ടുമാറോ 68 രാജ്യങ്ങളിലായി 29 ലക്ഷം യുവ ഇന്നവേറ്റർമാരെ പ്രചോദിപ്പിച്ചിട്ടുണ്ട്. സ്റ്റെം മേഖലയിൽ മെന്റർഷിപ്പും ഉപകരണങ്ങളും നൽകി സാമൂഹിക മാറ്റത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതിയിൽ ഇന്ത്യയുടെ പങ്കാളിത്തം വർഷംതോറും ശക്തമായി വളരുകയാണ്.
സാങ്കേതികവിദ്യയും കായികവും കൈകോർക്കുമ്പോൾ, ഇന്ത്യൻ യുവത്വത്തിന് അവസരങ്ങളുടെ പുതിയ കളിസ്ഥലം തുറക്കുകയാണ് സോൾവ് ഫോർ ടുമാറോ 2025.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.