Sections

100 കോടി കിട്ടിയാല്‍ പ്രതിഫലത്തെ കുറിച്ച് സല്‍മാന്‍

Sunday, Oct 02, 2022
Reported By admin
business

ബിഗ് ബോസ് അവതാരകനാകാൻ  സൽമാൻ ഖാൻ പ്രതിഫല തുകയായി 1000 കോടി ആവശ്യപ്പെട്ടുവെന്നും വാർത്തകൾ വന്നിരുന്നു

 

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവതാരകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് 16 ാം സീസൺ ഉടൻ എത്തുന്നു എന്ന വാർത്ത വന്നതിനു പിന്നാലെ അവതാരകനായി എത്താൻ സൽമാൻ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചും നിരവധി ചർച്ചകൾ ഉയർന്നിരുന്നു. വമ്പൻ പ്രതിഫലം നൽകിയാണ് കളേഴ്സ് ടിവി സൽമാനെ അവതാരകനാക്കിയതെന്നായിരുന്നു വാർത്തകൾ.ഏറെ ജനപ്രീതിയുള്ള ഷോയിൽ അവതാരകനാകാൻ താരം പ്രതിഫല തുകയായി 1000 കോടി ആവശ്യപ്പെട്ടുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് ചാനലോ സൽമാൻ ഖാനോ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

പതിനാറാം സീസണിലെ ആദ്യ മത്സരാർത്ഥിയെ പ്രഖ്യാപിച്ച് നടത്തി വാർത്താ സമ്മേളനത്തിൽ പ്രതിഫലത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.ആയിരം കോടിയാണോ പ്രതിഫലമായി വാങ്ങുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായിട്ടായിരുന്നു താരത്തിന്റെ മറുപടി. ഇന്നലെയായിരുന്നു പ്രസ് മീറ്റ് നടന്നത്.തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം വെറും ഊഹാപോങ്ങളാണെന്ന് താരം പറയുന്നു. ആയിരം കോടി രൂപ കിട്ടിയാൽ പിന്നെ താൻ ജീവിതത്തിൽ ജോലി ചെയ്യില്ലെന്നും സൽമാൻ തമാശ രൂപേണ പറഞ്ഞു.തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളൊന്നും സത്യമല്ല. ആയിരം കോടി രൂപ പ്രതിഫലമായി കിട്ടിയാൽ പിന്നെ ജീവിത്തിൽ ജോലിക്ക് പോകില്ല. പക്ഷേ ഇത്രയും വലിയ തുക പ്രതിഫലമായി തനിക്ക് ലഭിക്കുന്ന ദിവസം വരും.ആയിരം കോടി പ്രതിഫലമായി ലഭിച്ചാൽ തന്റെ ചിലവും വളരെ കൂടുതലായിരിക്കുമെന്നും താരം പറഞ്ഞു. തനിക്ക് അഭിഭാഷകരെ വേണ്ടി വരും. തന്റെ അഭിഭാഷകർ സൽമാൻ ഖാനേക്കാൾ ഒട്ടും കുറഞ്ഞവരായിരിക്കില്ല.

യഥാർത്ഥത്തിൽ തന്റെ പ്രതിഫലം അതിന്റെ നാലിൽ ഒന്നു പോലുമല്ല. ആയിരം കോടി പ്രതിഫലം വാങ്ങി എന്ന വാർത്ത ഇഡി, ടാക്സ് ഉദ്യോഗസ്ഥരും വായിക്കുന്നുണ്ടാകുമെന്നും സൽമാൻ ഖാൻ തമാശരൂപേണ പറഞ്ഞു.പുതിയ സീസണിൽ അവതാരകനായി എത്താൻ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും സൽമാൻ തുറന്നു പറഞ്ഞു. തനിക്ക് ഷോ അവതരിപ്പിക്കേണ്ടെന്ന് ചാനലിനോട് പലവട്ടം പറഞ്ഞിരുന്നു. എന്നാൽ അവർക്ക് മറ്റ് വഴികളില്ലാതെ തന്റെ അടുത്തേക്ക് തന്നെ വരും.അവർക്ക് മറ്റാരേയെങ്കിലും കിട്ടുമായിരുന്നെങ്കിൽ എന്നേ തന്നെ മാറ്റിയേനെ. തന്നെ ഇതിനു മുമ്പും പലരും മാറ്റിയിട്ടുണ്ട് എന്നും താരം പറഞ്ഞു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.