Sections

നിങ്ങളുടെ ഇഷ്ടതാരങ്ങളുടെ ആദ്യ പ്രതിഫലം; 500 രൂപ ?

Saturday, Mar 05, 2022
Reported By admin
bollywood

ബോളിവുഡിലെ പ്രധാനപ്പെട്ട താരങ്ങള്‍ക്ക് ആദ്യസിനിമയില്‍ നിന്നും ലഭിച്ച പ്രതിഫലത്തെ കുറിച്ച് അറിയേണ്ടെ ?

 

മലയാളതാരങ്ങളെക്കാള്‍ കൂടുതല്‍ കോടികള്‍ പ്രതിഫലം കൈപ്പറ്റുന്നവരാണ് ബോളിവുഡ് താരങ്ങള്‍.തുടക്കകാലത്ത് ഇന്നത്തെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കും ലഭിച്ചത് തുച്ഛമായ പ്രതിഫലമായിരുന്നു.ബോളിവുഡിലെ പ്രധാനപ്പെട്ട താരങ്ങള്‍ക്ക് ആദ്യസിനിമയില്‍ നിന്നും ലഭിച്ച പ്രതിഫലത്തെ കുറിച്ച് അറിയേണ്ടെ ?

പ്രിയങ്ക ചോപ്ര

ലോകസുന്ദരി പട്ടം കരസ്ഥമാക്കിയതു ശേഷമാണ് പ്രിയങ്ക ചോപ്ര തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.വിജയ് നാകനായി എത്തിയ തമിഴന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക വെള്ളത്തിരയിലെത്തുന്നത്.അക്കാലത്ത് 5000 രൂപക്കാണ് താരം ആദ്യ പ്രൊജക്ടിനായി കരാറിലൊപ്പിട്ടത്.ഇന്ന് ഹോളിവുഡിലും ജനപ്രിയതാരമായി മാറിയ പ്രിയങ്കയുടെ ശമ്പളം കോടികളാണ്.

അമിതാഭ്ബച്ചന്‍

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്റെ ആദ്യ പ്രതിഫലം കേവലം 500 രൂപയായിരുന്നു.ബോളിവുഡില്‍ തന്റെ ആദ്യ ഹിറ്റായി സഞ്ജീര്‍ മാറുന്നതിനു മുന്‍പ് താരം അഭിനയിച്ച 12 സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.

അമീര്‍ഖാന്‍

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ അമീര്‍ഖാന്‍ 1973ല്‍ പുറത്തിറങ്ങിയ യാദോം കി ബാരാത്ത് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.ഇന്ന് ഒരു ചെറിയ റോളിനു പോലും കോടികള്‍ കൈപ്പറ്റുന്ന അമീര്‍ഖാന് തന്റെ ആദ്യ ചിത്രത്തിനായി ലഭിച്ച പ്രതിഫലം 1000 രൂപയായിരുന്നു.

ഷാരൂഖ് ഖാന്‍

ഫൗജി എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിമന്യ റായ് എന്ന കഥാപാത്രം അവതരിപ്പിച്ചുകൊണ്ടായിരുന്നു കിംഗ് ഖാന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.11ല്‍ ദീവാന എന്ന ചിത്രത്തിലൂടെയാണ് കിംഗ് ഖാന്റെ സിനിമ കരിയര്‍ തുടങ്ങുന്നത്.ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന എസ്ആര്‍കെയുടെ ആദ്യ ചിത്രത്തിനു ലഭിച്ചത് കുറഞ്ഞ പ്രതിഫലം ആയിരുന്നു എന്നാണ് കഥകള്‍.

ദീപിക പദുക്കോണ്‍

തെന്നിന്ത്യന്‍ സിനിമയിലൂടെ ബോളിവുഡ് റാണിയായി മാറിയ താരമാണ് ദീപിക പദുക്കോണ്‍.ഐശ്വര്യ എന്ന കന്നഡ ചിത്രമായിരുന്നു ദീപികയുടെ ആദ്യ സിനിമ പിന്നീട് 2007ല്‍ ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടൈ ബോളിവുഡില്‍ ശ്രദ്ധനേടിയ ദീപികയുടെ ആദ്യചിത്രത്തിന് 2000 രൂപയാണ് പ്രതിഫലയിനത്തില്‍ ലഭിച്ചത്.

അക്ഷയ്കുമാര്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായകനായി അറിയപ്പെടുന്ന താരമാണ് അക്ഷയ് കുമാര്‍.ആജ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അക്ഷയ് കുമാര്‍ പക്ഷെ ശ്രദ്ധിക്കപ്പെടുന്നത് 1992ല്‍ റിലീസ് ചെയ്ത ഖിലാടി എന്ന ചിത്രത്തിലൂടെയാണ്.താരത്തിനും തന്റെ ആദ്യചിത്രത്തില്‍ ലഭിച്ചത് ചെറിയൊരു തുകയായിരുന്നുവത്രെ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.