Sections

സാഫിനു കീഴില്‍ വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാം; അപേക്ഷ സ്വീകരിക്കുന്നു

Monday, Jun 13, 2022
Reported By admin
saf

ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ള വനിതകളും, അതത് ജില്ലകളില്‍ സ്ഥിരതാമസക്കാരും ആയിരിക്കണം

 

ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) മുഖേന സംസ്ഥാനത്തുടനീളം തീരമൈത്രി പദ്ധതിക്കു കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗത്വമുള്ള വനിതകളും, അതത് ജില്ലകളില്‍ സ്ഥിരതാമസക്കാരും ആയിരിക്കണം.

രണ്ടു മുതല്‍ അഞ്ചുവരെ മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 50 വയസ് വരെ. അപേക്ഷകരില്‍ 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രകൃതി ദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, വിധവകള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയും വ്യക്തിഗത ആനുകൂല്യമായി ധനസഹായവും (പ്രായപ രിധി 20 മുതല്‍ 50 വയസുവരെ വരെ) ലഭിക്കും. തീരനൈപുണ്യ കോഴ്സില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ലഭിക്കും.

സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും, 20 ശതമാനം ബാങ്ക് ലോണും, അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവും ആയിരിക്കും. ഒരു അംഗത്തിന് പരമാവധി ഒരുലക്ഷം രൂപ നിരക്കില്‍ അഞ്ചുപേര്‍ അടങ്ങുന്ന ഗ്രൂപ്പിന് 5 ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.അപേക്ഷകള്‍ അതത് ജില്ല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡല്‍ ഓഫീസ്, മത്സ്യഭവനുകള്‍, സാഫ് വെബ്സൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30-ന് വൈകിട്ട് അഞ്ചുമണി വരെ അതത് മത്സ്യഭവനുകളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.safkerala.org, 0484-2607643,  1800 425 7643
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.