- Trending Now:
ലോകരാജ്യങ്ങള്‍ മുഴുവന്‍ റഷ്യയെ ഒറ്റപ്പെടുത്തുന്ന തിരക്കിലാണ്.യുക്രൈയ്‌നോട് യുദ്ധം ചെയ്യുന്ന റഷ്യന്‍ നീക്കത്തെ ലോകരാജ്യങ്ങള്‍ തങ്ങളുടേതായ രീതിയില്‍ പ്രതിരോധിക്കുന്നത് റഷ്യയെ ഉപരോധിച്ചുകൊണ്ടാണ്.ഇതിനിടയിലാണ് ഇന്ത്യയ്ക്ക് മുന്നില്‍ റഷ്യ വലിയൊരു ഓഫര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
റഷ്യയിലേക്കും യുക്രൈയ്നിലേക്കുമുള്ള തേയില കാപ്പി കയറ്റുമതി അവതാളത്തില്‍
... Read More
വൻ വിലക്കുറവിൽ അസംസ്കൃത എണ്ണ ഇന്ത്യയ്ക്ക് നൽകാമെന്ന വാഗ്ദാനവുമായി റഷ്യൻ എണ്ണക്കമ്പനികൾ. 27 ശതമാനം വരെ വിലക്കുറവിൽ എണ്ണ നൽകാമെന്നാണ് റഷ്യൻ കമ്പനികൾ വാഗ്ദാനം നൽകിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുക്രെയ്ൻ വിഷയത്തിൽ തങ്ങളോട് അനുഭാവപൂർണമായ നിലപാട് കൈക്കൊള്ളുന്ന ഇന്ത്യയെ കൂടുതൽ ആകർഷിക്കാനും ഉപരോധ ഭീഷണി മറികടക്കാനും റഷ്യയുടെ നീക്കം. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.