Sections

രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ | rupee hits all-time record low

Tuesday, Jul 12, 2022
Reported By admin
cash

ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ പ്രധാനമായി ബാധിക്കുന്നത്


ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. വിനിമയനിരക്ക് 79.58ലേക്ക് താഴ്ന്നതോടെ, രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ എത്തി. ഇന്ന് 13 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് രൂപ വീണ്ടും മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് തിരുത്തിയത്. 79 രൂപ 58 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളറിന്റെ വില 79 രൂപ 58 പൈസയായി ഉയര്‍ന്നു.

ആഭ്യന്തര വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയുടെ മൂല്യത്തെ പ്രധാനമായി ബാധിക്കുന്നത്. 13 പൈസയുടെ തകര്‍ച്ചയോടെയാണ് ഇന്ന് രൂപയുടെ വിനിമയം ആരംഭിച്ചത്. ഇന്നലെ 79 രൂപ 43 പൈസ എന്ന നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.