Sections

റിലയന്‍സ് ഓഹരികള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ 

Thursday, Apr 21, 2022
Reported By admin
reliance

നിലവില്‍ റിലയന്‍സ് ഓഹരികളുടെ കുതിപ്പിന് വഴിവച്ചിരിക്കുന്ന പ്രധാന ഘടകം വരുമാന റിപ്പോര്‍ട്ട് നല്‍കുന്ന പ്രതീക്ഷയാണ്

 

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ച് റിലയന്‍സ് ഓഹരികള്‍. കഴിഞ്ഞ കുറച്ച് സെഷനുകള്‍ മുതല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ കുതിച്ചുയരുകയാണ്. ഇന്നത്തെ ആദ്യ വ്യാപാരത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകളിലെ നേട്ടം വര്‍ധിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. 

ബിഎസ്ഇയില്‍ 2 ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ബിഎസ്ഇ  2,775 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചു. ബിഎസ്ഇയില്‍ റിലയന്‍സിന്റെ വിപണി മൂലധനം 18.7 ലക്ഷം കോടി രൂപയിലധികമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ കുറച്ചു സെഷനുകളിലായി ഉണ്ടായത്. സെന്‍സെക്സിലെ 2% ഇടിവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളില്‍ ഏകദേശം 7% ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 

നിലവില്‍ റിലയന്‍സ് ഓഹരികളുടെ കുതിപ്പിന് വഴിവച്ചിരിക്കുന്ന പ്രധാന ഘടകം വരുമാന റിപ്പോര്‍ട്ട് നല്‍കുന്ന പ്രതീക്ഷയാണ്.  2021- 22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ജിയോയുടെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ ജിയോയുടെ ഉപയോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല ക്രൂഡ് ഓയില്‍ വില വര്‍ധന റിലയന്‍സിന് മികച്ച വരുമാനം നല്‍കിയിട്ടുണ്ട്. 

ഒപ്പം ഫാഷന്‍ ലേബലായ അബു ജാനി സന്ദീപ് ഖോസ്ലയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള കരാറില്‍  റിലയന്‍സ് ബ്രാന്‍ഡ്‌സ് ഒപ്പ് വെച്ചിരുന്നു.  ഇതിന് തൊട്ടുപിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.3 ശതമാനം കുതിച്ചുയര്‍ന്നിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.