Sections

ഓക്‌സ്‌ഫോർഡ്-ശിവ് നാടാർ അധ്യാപക പുരസ്‌കാരം കേരളത്തിൽ നിന്ന് രേഖാ രാജന്

Wednesday, Sep 09, 2026
Reported By Admin
Kerala Teacher Rekha Rajan Wins Best Teacher Award 2026

ന്യൂഡൽഹി: ശിവ് നാടാർ ഫൗണ്ടേഷനും ഓക്സ്ഫോർഡ് സർവകലാശാലയിലെ സെയ്ദ് ബിസിനസ് സ്കൂളും സംയുക്തമായി ഏർപ്പെടുത്തിയ 'ഇന്ത്യയിലെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരം 2026' രാജ്യത്തെ 16 അധ്യാപകർക്ക് ലഭിച്ചു. തിരുവനന്തപുരം പട്ടം പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക രേഖാ രാജൻ കൃഷ്ണകുമാരി പൊതുവിദ്യാലയ വിഭാഗത്തിലെ ഇക്കണോമിക്സ് വിഭാഗത്തിൽ മികച്ച അധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ടു.

32 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി ലഭിച്ച 9,400-ലേറെ അപേക്ഷകളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ക്ലാസ് മുറികളിലെ അധ്യാപന മികവും നൂതന അധ്യാപനരീതികളുമാണ് പുരസ്കാരത്തിനായി പ്രധാനമായും പരിഗണിച്ചത്. എട്ട് വിഷയങ്ങളിലായി പൊതു- സ്വകാര്യ സ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള 16 അധ്യാപകരെയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ജേതാക്കൾക്ക് അഞ്ച് ആഴ്ചത്തെ ഹൈബ്രിഡ് പ്രൊഫഷണൽ ഡെവലപ്മെന്റ് പ്രോഗ്രാമിലും തുടർന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ സെയ്ദ് ബിസിനസ് സ്കൂളിൽ ഒരാഴ്ചത്തെ പൂർണമായും ധനസഹായമുള്ള റെസിഡൻഷ്യൽ പഠനപരിപാടിയിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

ആരതി ഭോക്കർ (പി.എം. ശ്രീ കെ.വി. നമ്പർ 1, ഗയ), ബർഖ കൗശിക് (എൻ.കെ. ബഗ്രോഡിയ പബ്ലിക് സ്കൂൾ, ന്യൂഡൽഹി), വനിത കാബ്ര (ചിൽഡ്രൻസ് അക്കാദമി ഇന്റർനാഷണൽ സ്കൂൾ, മുംബൈ), ഇഷിത പാണ്ഡെ (കെ.വി. എസ്ഇസിഎൽ, ഛത്തീസ്ഗഢ്), ജോവിത പ്രീതി (എഇസിഎസ്. മഗ്നോലോവ മാരുതി പബ്ലിക് സ്കൂൾ, ബെംഗളൂരു), സാക്ഷി ദേശ്വാൾ (പി.എം. ശ്രീ ജിഐസി, പുർക്കാസി, ഉത്തർപ്രദേശ്), സുപർണ്ണ മിശ്ര (ഡൽഹി പബ്ലിക് സ്കൂൾ, കാൺപൂർ), മീര റാത്തോഡ് (ആർമി പബ്ലിക് സ്കൂൾ, ജോധ്പൂർ), വസുന്ധര യാദവ് (ബ്രൈറ്റൺ ഇന്റർനാഷണൽ സ്കൂൾ, റായ്പുർ), വിനായക് കോഹ്ലി (പി.എം. ശ്രീ കെ.വി., കൊണ്ടഗാവ്, ഛത്തീസ്ഗഢ്), മീന കറുപ്പയ്യ എസ് (മഹാത്മാ ഗ്ലോബൽ ഗേറ്റ്വേ, മധുരൈ), ഭഗവതി ബിഷ്ട് (ആർമി പബ്ലിക് സ്കൂൾ, നോയിഡ), എസ്. കൃതിക ഗണേഷ് (പദ്മ ശേഷാദ്രി ബാല ഭവൻ സീനിയർ സെക്കൻഡറി സ്കൂൾ, ചെന്നൈ), ശ്രീറാം എസ്. (ഇളങ്കോ അടികൾ ഗവ. സ്കൂൾ, പുതുച്ചേരി), വൈഷ്ണവി ഭാവെ (സോമൽവാർ സ്കൂൾ നികലാസ്, നാഗ്പൂർ) എന്നിവരാണ് മറ്റ് ജേതാക്കൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.