Sections

നേതൃനിര ശക്തമാക്കി മുത്തൂറ്റ് എംക്രെഡ്; ഡോ. ജോർജ്ജ് പോൾ പുതിയ ഓംബുഡ്സ്മാൻ, വിഘ്നേശ്വരൻ സുബ്രമണ്യൻ ചീഫ് റിസ്ക് ഓഫീസർ

Wednesday, Sep 09, 2026
Reported By Admin
Muthoot MCred Appoints New Ombudsman and CRO

കൊച്ചി: ഉപഭോക്തൃ പരാതി പരിഹാരം, റിസ്ക് മാനേജ്മെന്റ്, ഭരണനിർവ്വഹണം എന്നിവ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഗോൾഡ് ലോൺ എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ഇന്റേണൽ ഓംബുഡ്സ്മാനായി ഡോ. ജോർജ്ജ് പോളിനെയും ചീഫ് റിസ്ക് ഓഫീസറായി വിഘ്നേശ്വരൻ സുബ്രമണ്യനെയും നിയമിച്ചു.

ബാങ്കിംഗ്, അന്താരാഷ്ട്ര ധനകാര്യം, വിദേശ നാണയ വിനിമയം, ട്രേഡ് ഫിനാൻസ്, കംപ്ലയൻസ് എന്നീ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള വ്യക്തിയാണ് ഡോ. ജോർജ്ജ് പോൾ. ഇതിന് മുൻപ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ട്രഷറി ഡിപ്പാർട്ട്മെന്റിൽ വൈസ് പ്രസിഡന്റായും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്റർനാഷണൽ ബാങ്കിംഗ് ഡിവിഷൻ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് ഫെല്ലോയും ഇന്റർനാഷണൽ ഫിനാൻസിൽ പിഎച്ച്ഡിയുമുള്ള ഡോ. പോൾ കമ്പനിയുടെ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കും.

ക്രെഡിറ്റ് ഗവേണൻസ്, എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ്, റെഗുലേറ്ററി കംപ്ലയൻസ് എന്നിവയിൽ വിപുലമായ അനുഭവസമ്പത്തുള്ള വ്യക്തിയാണ് വിഘ്നേശ്വരൻ സുബ്രമണ്യൻ. മുൻപ് ആശിർവാദ് മൈക്രോഫിനാൻസിൽ ഹെഡ് ഓഫ് ക്രെഡിറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്, റിസ്ക് മാനേജ്മെന്റ് രംഗത്ത് നിരവധി മികച്ച നേതൃപരമായ റോളുകൾ വഹിച്ചിട്ടുണ്ട്.

ഈ പുതിയ നിയമനങ്ങളിലൂടെ കമ്പനിയുടെ പ്രൊഫഷണൽ മാനേജ്മെന്റ് സംവിധാനവും റെഗുലേറ്ററി തയ്യാറെടുപ്പുകളും സ്ഥാപനപരമായ കഴിവുകളും കൂടുതൽ ശക്തിപ്പെടുത്താനാണ് മുത്തൂറ്റ് എംക്രെഡ് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.