- Trending Now:
കോഴിക്കോട്: കോഴിക്കോട് ജെയിൽ റോഡിലുള്ള ഡ്രീംസ് പ്ലേസിൽ കൂടുതൽ സൗകര്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് മെയിൻ ബ്രാഞ്ച് പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു. ദി മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം. പി. അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
ബ്രാഞ്ചിലെ എടിഎം സൗകര്യം ദി പാരിസൺസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ. കെ. മുഹമ്മദ് അലിയും, സ്ട്രോങ് റൂം ആസ്റ്റർ മിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ബഷീർ ഉട്ടേരിയും ഉദ്ഘാടനം ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജറും റീജിയണൽ ഹെഡുമായ ജാക്വലിൻ എം ഫെർണാണ്ടസ്, ക്ലസ്റ്റർ ഹെഡ് പ്രശാന്ത് പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രദേശത്തെ വ്യക്തിഗത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റീട്ടെയിൽ, ബിസിനസ് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ പുതിയ ബ്രാഞ്ച് സഹായിക്കും. പ്രദേശവാസികളുമായും വ്യാപാര-വ്യവസായ സമൂഹവുമായും വർഷങ്ങളായി തുടരുന്ന ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും നഗരത്തിലെ ബാങ്കിംഗ് സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സ്ഥലംമാറ്റം.
ബാങ്കിന്റെ ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും മറ്റ് വിശിഷ്ട വ്യക്തികളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.