- Trending Now:
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ സീനിയർ റിസർച്ച് ഫെലോയുടെ താത്കാലിക നിയമനത്തിന് ജനുവരി 6 രാവിലെ 11ന് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്: https://kscste.kerala.gov.in/
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുള്ള ഒരു ടൗൺ പ്ലാനർ തസ്തികയിൽ മൂന്നു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഡിസംബർ 28 ന് വൈകുന്നേരം 4 മണിക്ക് മുൻപായി വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം, പി.ഒ, തിരുവനന്തപുരം - 10 മേൽവിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in.
വയലാർ ഗവ. ഐടിഐയിൽ റഫ്രിജറേഷൻ എയർ കണ്ടീഷനിംഗ് ടെക്നിഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. ആർഎസിടി ട്രേഡിൽ എൻസിടി/എൻഎസി/മെക്കാനിക്കൽ ഡിപ്ലോമ/മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും ബന്ധപ്പെട്ട പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 23 ന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04782813035, 9447244548.
ആലപ്പുഴ ജില്ലാ ഗവൺമെന്റ് പ്ലീഡറുടെ കാലാവധി 2025 മെയ് മൂന്നിന് അവസാനിക്കുന്നതിനാൽ പുതിയ ജില്ലാ അഡീഷണൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 1978 ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് (അപ്പോയ്മെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവ്വീസ്) ആൻഡ് കണ്ടക്റ്റ് ഓഫ് കേസസ് ചട്ടം 8(2)എ പ്രകാരം ഏഴുവർഷത്തിൽ കുറയാത്ത പ്രാക്ടീസ് ഉള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷ വിലാസം, ജനനതീയതി, എന്റോൾമെന്റ് തീയതി, ജാതി/മതം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 2025 ജനുവരി 15 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി ആലപ്പുഴ കളക്ട്രേറ്റിൽ ലഭ്യമാക്കണം.
തിരുവനന്തപുരം ഐഎച്ച്ആർഡി റീജിയണൽ സെന്ററിലുള്ള പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗത്തിൽ സർവീസ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ/ഇലക്ട്രോണിക് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും ത്രിവത്സര - എഞ്ചിനിയറിംഗ് ഡിപ്ലോമ/ ബി.എസ്.സി/ ഐ.ടി.ഐ/ വി.എച്ച്.എസ്.സി യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവർക്ക് https://pmdamc.ihrd.ac.in/ വെബ്സൈറ്റിൽ ഡിസംബർ 30വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2550612.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ഡിസംബർ 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://nish.ac.in/others/career.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.