- Trending Now:
ചെങ്ങന്നൂർ ഗവ ഐ ടി ഐലെ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുംഅല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻടിസി/എൻഎസിയും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.റൊട്ടേഷൻ ക്രമത്തിൽ ഓപ്പൺ വിഭാഗത്തിൽ പ്രയോറിറ്റി/നോൺ പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് ചെങ്ങന്നൂർ ഐ ടി ഐയിൽ അഭിമുഖത്തിന് ഹാജരാകണം . പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മാത്രമേ നോൺ പ്രയോറിറ്റി വിഭാഗത്തിൽ നിന്നും പരിഗണിക്കുകയുള്ളൂ. അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം. . ഫോൺ : 0479-2953150, 2452210
നിയമസഭാ സെക്രട്ടേറിയറ്റിൽ കരാറടിസ്ഥാനത്തിൽ സഭാ ടി.വി.യിൽ റിസർച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. 25 നും 45 നും ഇടയിലാണ് പ്രായപരിധി. വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ.പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ, ഇ-മെയിൽ (sabhatv@niyamasabha.nic.in) മുഖേനയോ ആഗസ്റ്റ് 22ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക്: www.niyamasabha.org.
2025-26 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ 2026 മാർച്ച് 31 വരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് knmcollege@gmail.com ലേയ്ക്ക് ആഗസ്റ്റ് 18ന് വൈകിട്ട് 5ന് മുമ്പ് അയയ്ക്കണം.
സാമൂഹ്യനീതി വകുപ്പിനു കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ട്രാൻസിറ്റ് ഹോമിലെ സെക്യൂരിറ്റി ചീഫ് (വനിത) - 1, സെക്യൂരിറ്റി പേഴ്സണൽ (വനിത) - 2, തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തസ്തികയ്ക് തുല്യം യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി ചീഫ് (വനിത) തസ്തികയിലേക്കും, പോലീസ് വകുപ്പിലെ വനിതാ സിവിൽ ഓഫീസർ തസ്തികയ്ക്ക് തുല്യം യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി പേഴ്സണൽ (വനിത) തസ്തികയിലേക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപപത്രവും സഹിതം മേലധികാരി മുഖേന ആഗസ്റ്റ് 25നകം അപേക്ഷ സമർപ്പിക്കണം.
തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ഹോം സയൻസ് ജനറൽ വിഭാഗത്തിൽ 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ആഗസ്റ്റ് 20 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം യോഗ്യത, ജനനതിയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കൺസോളിഡേറ്റഡ് വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, ടി സിഎം സി രജിസ്ട്രേഷൻ, വേതനം 45,000. ആറുമാസ കാലയളവിലേക്കാണ് നിയമനം. താത്പര്യമുള്ളവർക്ക് വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് സഹിതം ആഗസ്റ്റ് 21-ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ /പൊതുമേഖലാ ആശുപത്രികളിൽ ജോലി ചെയ്തവർക്ക് മുൻഗണന.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.