Sections

നിങ്ങളുടെ പാന്‍കാര്‍ഡും ദുരുപയോഗം ചെയ്‌തേക്കാം; സൂപ്പര്‍ താരം പോലും പെട്ടു- സൂക്ഷിക്കേണ്ടത് ?

Tuesday, Apr 19, 2022
Reported By admin
pan

യഥാര്‍ത്ഥ പാന്‍കാര്‍ഡ് ഉടമകളുടെ അനുവാദമില്ലാതെ ലോണ്‍ വിതരണം ചെയ്യുന്നതിനെതിരെ പരാതികളുമുണ്ട്. പാന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഇതിന് ഇരയാകുന്നവരുടെ സിബില്‍ സ്‌കോറിനെ മോശമായി ബാധിക്കും.

 


ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പിന് ഇരയായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.അജ്ഞാതനായ വ്യക്തി പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് നടന്റെ പേരില്‍ വായ്പയെടുക്കുകയായിരുന്നു.'ഫ്രോഡ് അലേര്‍ട്ട്' എന്ന ടാഗ്‌ലൈനോടെ രാജ്കുമാര്‍ തന്നെയാണ് തട്ടിപ്പ് വിവരം ട്വിറ്ററില്‍ പങ്കു വെച്ചത്. പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്ത് എന്റെ പേരില്‍ 2,500 രൂപയുടെ ചെറിയ ഒരു ലോണ്‍ ആരോ എടുത്തിട്ടുണ്ട്. അത് സിബില്‍ സ്‌കോറിനെ ബാധിച്ചു. 'സിബില്‍ അധികൃതര്‍ ദയവായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഇത്തരം തട്ടിപ്പിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കുണം എന്നുമായിരുന്നു റാവുവിന്റെ ട്വീറ്റ്.

പാന്‍കാര്‍ഡ് അതീവ രഹസ്യമായി സൂക്ഷിക്കേണ്ട രാഖ തന്നെയായതിനാല്‍ പാന്‍ നമ്പറും ആധാര്‍ നമ്പറും ആരുമായും പങ്കിടരുത്. ഇതുകൂടാതെ, ഒരാളുടെ പാന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പും അലക്ഷ്യമായി കൈകാര്യം ചെയ്തിട്ടില്ലഎന്ന് ഉറപ്പാക്കാം. ഫോട്ടോകോപ്പി എടുക്കുന്നുണ്ടെങ്കില്‍ അത് ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയില്ലെന്ന് ഉറപ്പാക്കുകയും വേണം. പകര്‍പ്പ് എടുത്തത് എന്തിനാണെന്ന് രേഖപ്പെടുത്തുകയും കുറച്ച് ഭാഗം ചിത്രത്തില്‍ വരുന്ന വിധത്തില്‍ ഒപ്പിടുകയും ചെയ്യാം. ദുരുപയോഗം ചെയ്യാനാകാത്ത വിധം പാന്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കാം.ഒരു വ്യക്തിയുടെ പാന്‍കാര്‍ഡ് ബാങ്കുകള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ കാര്‍ഡ് ഉടമകളുടെ ലോണ്‍ വിവരങ്ങളും ധനകാര്യ സ്ഥാപനങ്ങള്‍ ക്രെഡിറ്റ് ബ്യൂറോകളുമായി പങ്കിടും. വിവരങ്ങള്‍ കൃത്യമായി തന്നെ സിസ്റ്റങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യും. അതുകൊണ്ട് തന്നെ, സിബില്‍, ഇക്വിഫാക്‌സ് മുതലായ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ വഴി ലോണ്‍ കുടിശ്ശികയുള്ളവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയും. വായ്പാ കുടിശ്ശിക മാത്രമല്ല ലോണ്‍ വിവരങ്ങളും ലഭിക്കും.


ചെറുകിട ഫിനാന്‍ഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ആപ്പുകളിലൂടെയുമൊക്കെ ഇത്തരത്തില്‍ തട്ടിപ്പ് നടക്കാന്‍ സാധ്യത വളരെ കൂടുതലാണ്.യഥാര്‍ത്ഥ പാന്‍കാര്‍ഡ് ഉടമകളുടെ അനുവാദമില്ലാതെ ലോണ്‍ വിതരണം ചെയ്യുന്നതിനെതിരെ പരാതികളുമുണ്ട്. പാന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഇതിന് ഇരയാകുന്നവരുടെ സിബില്‍ സ്‌കോറിനെ മോശമായി ബാധിക്കും.

 

Story highlights: Rajkummar Rao said that his PAN card has been misused and a loan taken in his name. He said that his credit score has been hit.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.