Sections

ഒരു തവണ നിക്ഷേപിച്ചാല്‍ ജീവിതകാലം മുഴുവന്‍ വരുമാനം; ഇത് സര്‍ക്കാര്‍ പദ്ധതി

Sunday, Oct 03, 2021
Reported By admin
Pravasi

നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ പ്രതിമാസ ഡിവിഡന്റ് ലഭ്യമാകും

 

നിങ്ങള്‍ ഒരെ ഒരുതവണ നിക്ഷേപിച്ചാല്‍ മതി ജീവിതകാലം വരെ വരുമാനം നല്‍കാന്‍ സര്‍ക്കാരുണ്ട്.പ്രവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അവതരിപ്പിച്ച ദീര്‍ഘകാല നിക്ഷേപ പദ്ധതിയെ കുറിച്ചാണ് ഈ പറയുന്നത്.പ്രവാസി ഡിവിഡന്റ് സ്‌കീം.

നിക്ഷേപത്തിനൊപ്പം പ്രവാസികള്‍ക്കും അവരുടെ പങ്കാളികകള്‍ക്കും ജീവിതാവസാനം വരെ ഉറപ്പുള്ള ഒരു മാസവരുമാനം കൂടി ലഭിക്കാന്‍ ഈ പദ്ധതി സഹായിക്കുന്നു.മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ പദ്ധതിക്ക് കീഴില്‍ നിക്ഷേപിക്കാം. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക അടിസ്ഥാന സൗകര്യവികസനത്തിനായാണ് സര്‍ക്കാര്‍ വിനിയോഗിക്കുന്നത്.

10 ശതമാനം നിരക്കിലാണ് ഈ പദ്ധതിക്ക് കീഴില്‍ ഡിവിഡന്റ് ലഭിക്കുക.മൂന്ന് ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപ തുക.പരമാവധി 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്.

നിക്ഷേപം മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ പ്രതിമാസ ഡിവിഡന്റ് ലഭ്യമാകും. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10 ശതമാനം നിരക്കിലെ വാര്‍ഷിക ഡിവിഡന്റ് മൊത്തം നിക്ഷേപ തുകയോടൊപ്പം കൂട്ടും. മൂന്നാം വര്‍ഷ അവസാനം അക്കൗണ്ടിലുള്ള നിക്ഷേപ തുകയുടെ 10 ശതമാനമായിരിക്കും ഡിവിഡന്റായി ലഭിക്കുക.നിക്ഷേപകന്റെ കാലശേഷം ജീവിത പങ്കാളിക്ക് പ്രതിമാസ ഡിവിഡന്റ് മരണം വരെ ലഭിക്കും. എന്നാല്‍ ഈ നിക്ഷേപം തിരിച്ചെടുക്കാന്‍ ആകില്ല. അതേസമയം നിക്ഷേപകനും ജീവിതപങ്കാളിയും മരണമടഞ്ഞാല്‍ നിയമപരമായ അവകാശിക്ക് തുക തിരികെ ലഭിക്കും.

സംസ്ഥാന സര്‍ക്കാരും പ്രവാസിക്ഷേമ നിധി ബോര്‍ഡും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന പദ്ധതിയില്‍ പ്രവാസിക്ഷേമ നിധി ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി തന്നെ നിക്ഷേപം നടത്താനുമാകും. ഡിഡി, ചെക്ക് വഴി നിക്ഷേപം നടത്തുന്നവര്‍ പ്രവാസി ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റേര്‍ഡ് തപാലില്‍ പെയ്മന്റ് വൗച്ചര്‍ അയക്കേണ്ടതുണ്ട്.

രണ്ട് വര്‍ഷം വിദേശത്ത് ജോലി ചെയ്തതിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ എല്ലാ പൗരന്മാര്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം. സംസ്ഥാനത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ആറു മാസത്തില്‍ അധികം താമസിക്കുന്നവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. പക്ഷേ ഈ നിക്ഷേപത്തിന് ആദായ നികുതി ഇളവുകള്‍ ലഭിക്കില്ല. നിക്ഷേപ തുക അനുസരിച്ചായിരിക്കും പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം തീരുമാനിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.