- Trending Now:
തിരുവനന്തപുരം: ഐടി മേഖലയിലെ വമ്പൻ ഫുട്ബോൾ ടൂർണമെൻറായ 'റാവിസ് പ്രതിധ്വനി സെവൻസ്-സീസൺ 9' നും വനിതകളുടെ അഞ്ചംഗ ഫുട്ബോൾ ടൂർണമെൻറിൻറെ ആറാം സീസണിനും വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി, യൂഡി പ്രമോഷൻസ്, റാവിസ് ഹോട്ടൽസ് എന്നിവയുമായി സഹകരിച്ചാണ് ടൂർണമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്. ടെക്നോപാർക്ക് ഗ്രൗണ്ടിൽ ഫ്ളഡ്ലൈറ്റിൽ നടക്കുന്ന മത്സരങ്ങൾ സെവൻസ് ഫോർമാറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫൈനലിൽ വിജയിക്കുന്നവർക്ക് 25,000 രൂപയും എവർറോളിംഗ് ട്രോഫിയും കൊല്ലം റാവിസ് അഷ്ടമുടി റിസോർട്ടിൽ ഒരു ദിവസത്തെ താമസവും സമ്മാനമായി ലഭിക്കും. റാവിസ് ഹോട്ടൽസും യൂഡി പ്രമോഷൻസും ചേർന്നാണ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. മികച്ച കളിക്കാരൻ, മികച്ച ഗോൾ കീപ്പർ, ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്നിവർക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കും.
ഓരോ മത്സരത്തിലും യൂഡെ പ്ലെയർ ഓഫ് ദി മാച്ച് ട്രോഫി നൽകും. കൂടാതെ കാണികൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ട മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തലായിരിക്കും. തുടർന്ന് നോക്കൗട്ട് മത്സരങ്ങൾ നടക്കും. സെമിഫൈനലും ഫൈനലും പ്രവൃത്തി ദിവസങ്ങളിലാണ് നടക്കുക. വനിതകൾക്കായി ഫൈവ്-എ-സൈഡ് ടൂർണമെൻറും ഇതിൻറെ ഭാഗമായി നടക്കും.
കഴിഞ്ഞ സീസണിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എച്ച് ആൻഡ് ആർ ബ്ലോക്ക് ടീമുകളാണ് ജേതാക്കളായത്.
രജിസ്ട്രേഷന്:പ്രതിധ്വനി സെവൻസ് - https://tournaments.zeetius.com/tournament/prathidhwani7s-94
പ്രതിധ്വനി ഫൈവ്സ് -https://tournaments.zeetius.com/tournament/prathidhwani5s-95
കൂടുതൽ വിവരങ്ങൾക്ക്: സരീഷ് - 9745658214
രജിസ്ട്രേഷനുള്ള അവസാന തീയതി ജൂലൈ 13
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ജോ പോൾ അഞ്ചേരി, യു ഷറഫ്അലി, ആസിഫ് സഹീർ, സി കെ വിനീത്, കേരള ഫുട്ബോൾ ടീം നായകരായിരുന്ന ഇഗ്നേഷ്യസ്, ബിജേഷ് ബെൻ, പ്രമുഖ ഫുട്ബോൾ കമൻറേറ്റർ ഷൈജു ദാമോദരൻ, സേവൻസ് സ്റ്റാർ ആഷിക് ഉസ്മാൻ, കേരളത്തിൻറെ മന്ത്രിമാരായിരുന്ന ശ്രീ എ സി മൊയ്ദീൻ, ശ്രീ ഇ പി ജയരാജൻ, ശ്രീമതി മേഴ്സികുട്ടിയമ്മ, വീണ ജോർജ്, ശ്രീ. വിനു ജോസ്, ശ്രീ. വി ശിവൻകുട്ടി തുടങ്ങിയവർ മുൻ വർഷങ്ങളിൽ ടൂർണമെൻറിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.