Sections

ഹലോ കിറ്റിയുടെ ഡിഐവൈ ക്രാഫ്റ്റ് ഉൽപ്പന്നങ്ങളുമായി ഫൺസ്‌കൂൾ

Sunday, Jul 05, 2026
Reported By Admin
Funskool Launches Hello Kitty & Friends DIY Craft Kits for Kids in India

ചെന്നൈ: പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് ലോകപ്രശസ്ത സാൻറിയോ കഥാപാത്രമായ ഹലോ കിറ്റി & ഫ്രണ്ട്സ് ഡിഐവൈ (സ്വയം നിർമിക്കാവുന്ന) ക്രാഫ്റ്റ് ഉൽപ്പന്ന ശ്രേണി അവതരിപ്പിച്ചു. ഹലോ കിറ്റി ഷേക്കി ചാർംസ്, ഹലോ കിറ്റി വീവിംഗ് ബീഡ്സ്, ഹലോ കിറ്റി കോയിൻ ബാങ്ക് എന്നീ മൂന്ന് ഉൽപ്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. കുട്ടികളിലെ സർഗാത്മകത, ഭാവന, ഏകാഗ്രത, കൈവിനോദ നൈപുണ്യം എന്നിവ വളർത്തുന്നതിനൊപ്പം സ്ക്രീൻ ഉപയോഗം കുറച്ച് സൃഷ്ടിപരമായ വിനോദം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ശ്രേണി അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ഫൺസ്കൂൾ ഇന്ത്യയുടെ സിഇഒ കെ. എ. ഷബീർ പറഞ്ഞു, 'ഹലോ കിറ്റി ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. ഇന്ത്യൻ കുട്ടികൾക്കും കുടുംബങ്ങൾക്കും ആഗോളതലത്തിൽ ജനപ്രിയമായ ലൈസൻസുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുകയെന്ന കമ്പനിയുടെ ലക്ഷ്യത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ അവതരണം. കളിപ്പാട്ടങ്ങൾ മാത്രമല്ല, കുട്ടികളുടെ സ്വയംപ്രകടനവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്ന അനുഭവമാണ് ഈ ഡിഐവൈ കിറ്റുകൾ നൽകുന്നത്.'

അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികൾക്കായുള്ള ഹലോ കിറ്റി ഷേക്കി ചാർംസ് കിറ്റിലൂടെ ബാഗുകളിലും വാട്ടർ ബോട്ടിലുകളിലും ഘടിപ്പിക്കാവുന്ന അലങ്കാര ചാർമുകൾ നിർമ്മിക്കാം. എട്ട് വയസ്സിനു മുകളിലുള്ളവർക്കായി തയ്യാറാക്കിയ ഹലോ കിറ്റി വീവിംഗ് ബീഡ്സ് കിറ്റിൽ 1,500-ലധികം വർണാഭമായ മുത്തുകളും ലൂമും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് കീചെയിൻ, കോസ്റ്റർ, ടേപ്പസ്ട്രി എന്നിവ നിർമിക്കാനാകും. ഹലോ കിറ്റി കോയിൻ ബാങ്ക് കിറ്റിലൂടെ സെറാമിക് പിഗ്ഗി ബാങ്ക് കുട്ടികൾക്ക് ഇഷ്ടാനുസരണം വർണാഭമാക്കി അലങ്കരിക്കാനും സമ്പാദ്യശീലം വളർത്താനും കഴിയും.

പുതിയ ഉൽപ്പന്നങ്ങൾ രാജ്യത്തെ പ്രമുഖ കളിപ്പാട്ട, റീട്ടെയിൽ സ്റ്റോറുകളിലും പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ഹലോ കിറ്റിയുടെ കൂടുതൽ ഡിഐവൈ ഉൽപ്പന്നങ്ങൾ ഉടൻ വിപണിയിലെത്തിക്കുമെന്നും ഫൺസ്കൂൾ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.