- Trending Now:
ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യ സംപാദ യോജന പദ്ധതിയുടെ 2023-24 വർഷത്തെ ജില്ലാ പ്ലാനിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യവിത്ത് പരിപാലന യൂണിറ്റ് (യൂണിറ്റ് കോസ്റ്റ്- 25 ലക്ഷം രൂപ), മെക്കനൈസ്ഡ് ഫിഷിംഗ് വെസലുകളിൽ ബയോടോയ്ലെറ്റ് നിർമാണം (യൂണിറ്റ് കോസ്റ്റ്- 50,000 രൂപ) എന്നിവയാണ് പദ്ധതികൾ.
ഗുണഭോക്താക്കൾക്ക് 40 ശതമാനം സബ്സിഡി അനുവദിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ സെപ്റ്റംബർ 20-ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിൽ നൽകണം. ഫോൺ: 0477 2251103, 0477 225 2814.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.