Sections

പ്രധാനമന്ത്രി മാതൃവന്ദന യോജന: 31 വരെ അപേക്ഷിക്കാം

Tuesday, Aug 08, 2023
Reported By MANU KILIMANOOR

ആദ്യ പ്രസവത്തിന് 5000 രൂപ

ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയര്‍ത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയില്‍ 31 വരെ അപേക്ഷിക്കാം. അങ്കണവാടികളിലൂടെയോ നേരിട്ടോ https://pmmvy.nic.in വഴി അപേക്ഷ നല്‍കാം. ആദ്യ പ്രസവത്തിന് 5000 രൂപയും രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞാണെങ്കില്‍ 6000 രൂപയും പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.

ലക്ഷ്യങ്ങള്‍

1.ആദ്യത്തെ കുട്ടിയുടെ  ജനനത്തിനു മുന്‍പും ശേഷവും സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി വേതന നഷ്ടത്തിന്റെ ഒരു ഭാഗം സാമ്പത്തിക സഹായമായി നല്‍കുക.

2.സാമ്പത്തിക സഹായം ഗര്‍ഭിണികള്‍ ആയവരും മുലയൂട്ടുന്നവരും ആയവരുടെ ആരോഗ്യ പരിപലനതിനുള്ളതാണ്.(PW&LM)

ഗുണഭോക്താക്കള്‍

1.കേന്ദ്ര ഗവര്‍മെന്റിലോ സംസ്ഥാന ഗവര്‍മെന്റിലോ ജോലി ചെയ്യുന്നവരും  PSUS ഉം നിയമം അനുശാസിക്കുന്ന അതുപോലുള്ള ആനുകൂല്യങ്ങള്‍ പറ്റുന്നവരും ഒഴികെയുള്ള ഗര്‍ഭിണികളായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും

2.01/01/2017 നോ അതിനു ശേഷമോ ആദ്യ ശിശുവിനെ ധരിക്കുകയോ മുലയൂട്ടുകയോ ചെയ്യുന്ന സ്ത്രീകളും അമ്മമാരും .

3.LMP തിയതി MCP കാര്‍ഡില്‍ രേഖപെടുതിയിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഗുണഭോക്താക്കളെ പരിഗണിക്കുക

4. ഗര്‍ഭം അലസല്‍/ജനനം വരെ 

  • ഒരു പ്രാവശ്യം മാത്രമേ ഗുണഭോക്താവിന് ഈ പദ്ധതിക്ക് കീഴില്‍ ആനികൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ.
  • ഗര്‍ഭം അലസല്‍/ജനനം വരെ,ഗുണഭോക്താവിന് ബാക്കിയുള്ള ഗഡുക്കള്‍ അടുത്ത ഗര്ഭാകലയലവിലല്‍  ആവശ്യപ്പെടാം 
  • ആദ്യ ഗഡു ലഭിച്ച ശേഷം ഗര്‍ഭം അലസിയാല്‍ ,രണ്ടാം ഗടുവും മൂന്നാം ഗടുവും അടുത്ത ഗര്ഭാകയലവില്‍ ലഭിക്കും.ഒന്നും രണ്ടും ഗഡുക്കള്‍ വാങ്ങിചിട്ടുന്‌ടെങ്കില്‍ മൂന്നാം ഗടുവും അഗുത്ത ഗര്‍ഭ കാലയളവില്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ലഭിക്കും.

5. കുഞ്ഞിനു മരണം സംഭവിച്ചാല്‍ PMMVY പദ്ധതി പ്രകാരമുള്ള എല്ലാ        ഗടുക്കളും ലഭിച്ചതനെങ്കില്‍ പോലും പിന്നീട് ഈ പദ്ധതിയിലേക്ക് പരിഗണിക്കപെടുന്നതല്ല.

6. ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ AWWS/AWHS/ASHA തുടങ്ങിയവര്‍ക്കും ഈ പദ്ധതിയുടെ ഗുണഭോക്തക്കളാകം.

ഗവണ്മെന്റ് സ്‌കീമുകളെ പറ്റിയും അവസരങ്ങളെ പറ്റിയും കൂടുതല്‍ അറിയാന്‍ പേജ് ലൈക്ക് ചെയ്യുക 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.