Sections

ടാറ്റാ ക്രൂസിബിൾ കാമ്പസ് ക്വിസ് 2023 കേരളാ ക്ലസ്റ്റർ വിജയിയായി ഐഐഎം കോഴിക്കോട് കാമ്പസിലെ പ്രഭവ് ഗാർഗ്

Friday, Sep 01, 2023
Reported By Admin
Tata Crucible Campus Quiz 2023

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ബിസിനസ് ക്വിസ് മത്സരമായ ടാറ്റാ ക്രൂസിബിൾ കാമ്പസ് ക്വിസ് 2023-ൻറെ ക്ലസ്റ്റർ 4 വിജയിയായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോട് കാമ്പസിലെ പ്രഭവ് ഗാർഗ് തെരഞ്ഞെടുക്കപ്പെട്ടു.

കേരളാ മേഖലയെ പ്രതിനിധീകരിക്കുന്ന ക്ലസ്റ്റർ 4 ഫൈനൽ മത്സരത്തിൽ വാശിയേറിയ മത്സരമാണ് മത്സരാർഥികൾ കാഴ്ചവച്ചത്. വിജയിക്ക് 35,000 രൂപയുടെ കാഷ് പ്രൈസും സോണൽ ഫൈനലിലേക്കുള്ള പ്രവേശനവും ലഭിക്കും. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി യിൽ നിന്നുള്ള സേത്ത് റൺദീപ് ആണ് റണ്ണർ അപ്. 18,000 രൂപയാണ് റണ്ണർ അപിനുള്ള കാഷ്പ്രൈസ്.

രാജ്യത്തെ 24 ക്ലസ്റ്ററുകളായി തിരിച്ചാണ് ഇത്തവണ കാമ്പസ് ക്വിസ് നടത്തിയത്. ഓരോ ക്ലസ്റ്ററിൽ നിന്നും 12 ഫൈനലിസ്റ്റുകളെ വൈൽഡ് കാർഡ് ഫൈനലിൽ പങ്കെടുപ്പിച്ചു. അതിൽ നിന്നും ആറു ഫൈനലിസ്റ്റുകളെ വീതം തെരഞ്ഞെടുത്ത് 24 ഓൺലൈൻ ക്ലസ്റ്റർ ഫൈനൽ നടത്തുകയായിരുന്നു. ഈ 24 ക്ലസ്റ്ററുകളേയും പിന്നീട് ആറു ക്ലസ്റ്ററുകൾ വീതമുള്ള സൗത്ത്, ഈസ്റ്റ്, നോർത്ത്, വെസ്റ്റ് എന്നീ സോണുകളായി ഗ്രൂപ്പു തിരിക്കും. സോണൽ ഫൈനലുകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. നാഷണൽ ഫൈനൽ ഗ്രൗണ്ട് ഇവൻറായി നടത്തും.

ക്ലസ്റ്റർ വിജയികൾക്ക് 35,000 രൂപയും റണ്ണർ അപ്പിന് 18,000 രൂപയുമാണ് ക്യാഷ് പ്രൈസ്. നാല് സോണൽ ഫൈനലിൽ നിന്നും ടോപ്പ് സ്കോർ നേടുന്ന രണ്ടു പേർ വീതം നാഷണൽ ഫൈനലിൽ പങ്കെടുക്കും.

എട്ടു മത്സരാർഥികൾ പങ്കെടുക്കുന്നതാണ് നാഷണൽ ഫൈനൽ. നാഷണൽ ചാമ്പ്യന് രണ്ടര ലക്ഷം രൂപ ക്യാഷ് പ്രൈസും ടാറ്റാ ക്രൂസിബിൾ ട്രോഫിയും ലഭിക്കും. കൂടാതെ ഈ വർഷത്തെ ദേശീയ ജേതാവിനും ടോപ്പ് സ്കോർ നേടുന്ന രണ്ടു പേർക്കും ടാറ്റാ ഗ്രൂപ്പിൽ ഇൻറേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും.

പിക്ബ്രെയിൻ എന്നറിയപ്പെടുന്ന ഗിരി ബാലസുബ്രഹ്മണമാണ് ഈ വർഷം ക്വിസ് മാസ്റ്ററായി എത്തുന്നത്. രശ്മി ഫുർറ്റാഡോ ക്വിസ് കോ ഹോസ്റ്റായിരിക്കും.

ടാറ്റാ ഗ്രൂപ്പിൻറെ സംരംഭമായ ടാറ്റാ ക്രൂസിബിൾ 2004-ൽ തുടങ്ങിയപ്പോൾ മുതൽ ചെറുപ്പക്കാർക്ക് ക്വിസ് മത്സരത്തിലുള്ള തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതിനും ജിജ്ഞാസ വളർത്തുന്നതിനും വേറിട്ട രീതിയിൽ ചിന്തിക്കുന്നതിനും അവസരമൊരുക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.