Sections

പൊറിഞ്ചു വെളിയത്ത് സ്‌മോള്‍-കാപ്പ് ഓഹരികളിലെ മന്ത്രികന്‍

Tuesday, Apr 19, 2022
Reported By MANU KILIMANOOR
PORUNCHU VELIYATH

 

ഒരു എയര്‍ക്രാഫ്റ്റ് നിര്‍മാണ കമ്പനിയിലെ ഓഹരി പങ്കാളിത്തമാണ് പൊറിഞ്ചു വെളിയത്ത് ഉയര്‍ത്തിയത്

സ്‌മോള്‍കാപ് ഓഹരികളിലെ നിക്ഷേപത്തിലൂടെ ശ്രദ്ധേയനായ ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകന്‍ പൊറിഞ്ചു വെളിയത്ത് അടുത്തിടെ ഒരു സ്‌മോള്‍ കാപ് ഓഹരിയിലെ നിക്ഷേപം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു എയര്‍ക്രാഫ്റ്റ് നിര്‍മാണ കമ്പനിയിലെ ഓഹരി പങ്കാളിത്തമാണ് പൊറിഞ്ചു വെളിയത്ത് ഉയര്‍ത്തിയത്. തനേജ എയറോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡിലാണ് നിക്ഷേപം. കഴിഞ്ഞപാദത്തില്‍ തനേജ എയറോസ്‌പേസ് മള്‍ട്ടി ബാഗറിലെ ഓഹരി പങ്കാളിത്തം 1.07 ശതമാനത്തില്‍ നിന്നും 1.20 ശതമാനമായി ആണ് ഇദ്ദേഹം ഉയര്‍ത്തിയത്. ഈ മള്‍ട്ടിബാഗര്‍ കുതിപ്പ് തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തനേജ എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഓഹരിയുടെ വളര്‍ച്ച 

2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് തനേജ എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡിന്റെ മൂന്ന് ലക്ഷം ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് കൈവശം വച്ചിരിക്കുന്നത്. 2021 ഡിസംബറില്‍ കമ്പനിയുടെ 2.68 ലക്ഷം ഓഹരികള്‍ ആയിരുന്നു പൊറിഞ്ചു വെളിയത്തിനെറ കൈവശം ഉണ്ടായിരുന്നത്. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിയുടെ 32,000 ഓഹരികള്‍ ആണ് ഇദ്ദേഹം അധികമായി വാങ്ങിയത്. 0.13 ശതമാനമാണ് ഓഹരി പങ്കാളിത്തം ഉയര്‍ത്തിയത്. എയ്‌റോസ്‌പേസ് രംഗത്തെ ഒരു മള്‍ട്ടിബാഗര്‍ ഓഹരി കൂടെയാണ് തനേജ.2021-ലെ മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നായിരുന്നു തനേജ എയ്‌റോസ്‌പേസ് ഓഹരികള്‍. കൊവിഡിന്റെ തുടക്കത്തിലും തനേജ എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ഓഹരികള്‍ മികച്ച നേട്ടം നല്‍കി. 2020 മാര്‍ച്ച് 31 ലെ 15.25 രൂപയില്‍ നിന്ന് 2020 ഡിസംബര്‍ എട്ടിന് ഓഹരി വില 115 ശതമാനം ഉയര്‍ന്ന് 32.75 രൂപയായി മാറിയിരുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഓരോ ലെവലിലും ഏകദേശം 29 രൂപ മുതല്‍ 137 രൂപ വരെ ഉയര്‍ന്നു.ഈ കാലയളവില്‍ 365 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. 2020 ഏപ്രിലിലെ 20 രൂപയില്‍ നിന്ന് ഓഹരി വില ഏകദേശം 137 രൂപയായി ആണ് ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് ഏഴ് മടങ്ങ് നേട്ടമാണ്. ഈ കാലയളവില്‍ ഓഹരി ഉടമകള്‍ക്ക് ലഭിച്ച റിട്ടേണ്‍ ഏകദേശം 600 ശതമാനത്തോളം വരും. ഇപ്പോള്‍ 150.60 രൂപയാണ് ഓഹരി വില.

പൊറിഞ്ചു വെളിയത്ത് മുന്‍ കാലങ്ങളില്‍ നടത്തിയ പ്രധാന നിക്ഷേപങ്ങളും, പ്രേത്യേകതകളും 

സെപ്റ്റബറില്‍ കേരള ആയുര്‍വേദയില്‍ ആണ് പൊറിഞ്ചു വെളിയത്ത് ആദ്യമായി നിക്ഷേപം നടത്തിയത്. അന്ന് 1,40,000 ഓഹരികളാണ് അദ്ദേഹം വാങ്ങിക്കൂട്ടിയത്. കമ്പനിയുടെ തിങ്കളാഴ്ച ഓഹരി വില 0.89 ശതമാനം ഉയര്‍ന്ന് 67.95 രൂപ ആയിരുന്നു.ഏതാണ്ട് ഏഴ് പതിറ്റാണ്ടായി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരള ആയുര്‍വേദയാണ് ആയുര്‍വേദ കമ്പനികളില്‍ ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ത്യക്ക് പുറമെ, അമേരിക്കയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച ആയുര്‍വേദ സ്ഥാപനം വെല്‍നസ് റിസോര്‍ട്ടുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രൊഡക്റ്റ്‌സ് ആന്റ് സര്‍വീസുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടണ്ട്.350-ലധികം പരമ്പരാഗത, പേറ്റന്റ് മരുന്നുകള്‍, ആയിരക്കണക്കിന് ഏക്കര്‍ ഹെര്‍ബല്‍ ഫാമുകള്‍, ഒരു ഹെര്‍ബല്‍ ഗാര്‍ഡന്‍, സ്വന്തം ഔഷധ നിര്‍മ്മാണ സൗകര്യങ്ങള്‍, ഗവേഷണ-വികസന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നത്.മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട മരുന്ന് നിര്‍മ്മാണ കമ്പനിയായ യുണികെം ലാബോറട്ടീസ് ലിമിറ്റഡ്. ഇവിടേയും പൊറിഞ്ചുവിന്റെ പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനം പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്. 54,850 ഓഹരികളാണ് ഇവര്‍ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കമ്പനിയിലെ പൊറിഞ്ചുവിന്റെ ഓഹരി പങ്കാളിത്തം 4.93 ശതമാനത്തില്‍ നിന്നും 5.01 ശതമാനത്തിലേക്ക് ഉയര്‍ന്നു.

ഒഴിവാക്കിയ കമ്പനികള്‍

ഒഴിവാക്കിയ കമ്പനികള്‍ ഏറ്റവുമൊടുവില്‍ ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം ഓഹരി കൈവശമുള്ള പ്രധാന നിക്ഷേപകരുടെ പട്ടികയില്‍ പൊറിഞ്ചുവിന്റെ പിഎംഎസ് കമ്പനിയായ ഇക്വിറ്റി ഇന്റലിജന്‍സ് പേര് കാണാതായിരിക്കുന്നത് 4 കമ്പനികളിലാണ്. അതായത്, ഈ ഓഹരികളില്‍ നിന്നും പൊറിഞ്ചു വെളിയത്ത് പിന്മാറിയെന്ന് ചുരുക്കം. അഗ്രോ ടെക് ഫുഡ്സ്, ഈസ്റ്റേണ്‍ ട്രീഡ്സ്, ഡാന്‍ലോ ടെക്നോളജീസ് ഇന്ത്യ, ഐആര്‍ഐസ് ബിസിനസ് സര്‍വീസസ് എന്നിവയാണ് ഡിസംബര്‍ പാദത്തില്‍ പൊറിഞ്ചു വെളിയത്ത് ഒഴിവാക്കിയ ഓഹരികള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.