Sections

പോപ്പുലർ വെഹിക്കിൾസിൻറെ വരുമാനം 4,274.7 കോടി

Tuesday, Apr 09, 2024
Reported By Admin
Popular Vehicles Services Limited

കൊച്ചി: പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡ് ഡിസംബർ 31ന് അവസാനിച്ച ഒൻപത് മാസ കാലയളവിൽ 4,274.7 കോടിയുടെ വരുമാനം നേടി. മുൻവർഷത്തെ ഇതേ കാലയളവിലെ 3,581.6 കോടി രൂപയെ അപേക്ഷിച്ച് 19.4 ശതമാനമാണ് വർധന. നികുതിക്ക് മുൻപുള്ള ലാഭം 23 ശതമാനം ഉയർന്ന് 216.7 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 176.1 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 12.5 ശതമാനം ഉയർന്ന് 56 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ 49.7 കോടി രൂപയാണ് അറ്റാദായം. ഇപിഎസ് ഒൻപത് മാസം കൊണ്ട് 12.5 ശതമാനം ഉയർന്ന് 8.9 രൂപയായി. മുൻവർഷം സമാന കാലയളവിൽ 7.9 രൂപയായിരുന്നു.

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ വരുമാനം 16.9 ശതമാനം ഉയർന്ന് 1,426.5 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ 1,220.4 കോടി രൂപയായിരുന്നു. നികുതിക്ക് മുൻപുള്ള ലാഭം 35.3 ശതമാനം ഉയർന്ന് 70.8 കോടി രൂപയിലെത്തി. 2022 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ ഇത് 52.3 കോടി. രൂപയായിരുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 50.2 ശതമാനം ഉയർന്ന് 15.9 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ 10.6 കോടി രൂപയാണ് അറ്റാദായം. 2023 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ ഇപിഎസ് 50.2 ശതമാനം ഉയർന്ന 2.5 രൂപയായി. മുൻവർഷം സമാന കാലയളവിൽ 1.7 രൂപയായിരുന്നു.

ഐപിഒയുടെ ഉജ്ജ്വല വിജയത്തിന് സംഭാവന നൽകി പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡ് കുടുംബത്തിൽ ചേർന്ന ഒരു ലക്ഷം നിക്ഷേപകർക്ക് തങ്ങൾ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുവെന്ന് പോപ്പുലർ വെഹിക്കിൾസ് & സർവീസസ് മാനേജിംഗ് ഡയറക്ടർ നവീൻ ഫിലിപ്പ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.