- Trending Now:
നിഷ്‌ക്രിയമായ പിഎം ജൻ ധൻ യോജന അക്കൗണ്ടുകൾ അടയ്ക്കാൻ ധനകാര്യ സേവന വകുപ്പ് (DFS) ബാങ്കുകളോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, അത്തരം അക്കൗണ്ടുകൾ അടയ്ക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് വ്യക്തമാക്കി.
ജൻ ധൻ യോജന അക്കൗണ്ടുകൾ, ജീവൻ ജ്യോതി ബീമ യോജന, അടൽ പെൻഷൻ യോജന, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജൂലൈ 1 മുതൽ മൂന്ന് മാസത്തെ ക്യാമ്പെയ്ൻ രാജ്യമെമ്പാടും DFS ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പെയ്നിന്റെ ഭാഗമായി ബാങ്കുകൾ എല്ലാ കുടിശ്ശിക അക്കൗണ്ടുകളുടെയും റീ-KYC നടത്തും. പ്രവർത്തനരഹിതമായ PMJDY അക്കൗണ്ടുകളുടെ എണ്ണം DFS നിരന്തരം നിരീക്ഷിക്കുകയും അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട അക്കൗണ്ട് ഉടമകളുമായി ബന്ധപ്പെടാൻ ബാങ്കുകളോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. PMJDY അക്കൗണ്ടുകളുടെ ആകെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിഷ്ക്രിയമായ PMJDY അക്കൗണ്ടുകൾ കൂട്ടത്തോടെ അടച്ചുപൂട്ടിയ സംഭവങ്ങൾ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.