Sections

വനിതകള്‍ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; 1625 കോടിയുടെ സഹായം വിതരണം ചെയ്ത് പ്രധാനമന്ത്രി

Thursday, Aug 12, 2021
Reported By admin
Narendra Modi, Prime Minister,SHGs

75 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്ക് (എഫ്പിഒ) 4.13 കോടി രൂപയും പ്രധാനമന്ത്രി വിതരണം ചെയ്തു. 

 

വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള 1625 കോടി രൂപയുടെ മൂലധന സഹായനിധി വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.നാല് ലക്ഷത്തിലേറെ സംഘങ്ങള്‍ക്കായിട്ടാണ് ഈ തുക.കൂടാതെ പിഎം ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസിന്  കീഴില്‍ 7500 സ്വയം സഹായ സംഘാംഗങ്ങള്‍ക്ക് 25 കോടി രൂപ അടിസ്ഥാന തുകയും 75 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്ക് (എഫ്പിഒ) 4.13 കോടി രൂപയും പ്രധാനമന്ത്രി വിതരണം ചെയ്തു. 

'ആത്മനിര്‍ഭരത് നാരിശക്തി സംവാദ'ത്തിലാണ് ദീനദയാല്‍ അന്ത്യോദയ യോജന-നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ്‌സ് മിഷന് (ഡി എ വൈ -എന്‍ ആര്‍ എല്‍ എം) കീഴിലുള്ള വനിതാ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള സഹായ വിതരണം പ്രധാനമന്ത്രി നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

കൊറോണക്കാലത്ത് സ്ത്രീ സ്വയംസഹായ സംഘങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ സേവനങ്ങളെ പ്രധാനമന്ത്രി അനുമോദിക്കുകയുണ്ടായി. മാസ്‌കുകളും സാനിറ്റൈസറുകളും നിര്‍മിക്കുന്നതിലും ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും ബോധവല്‍ക്കരണം നടത്തുന്നതിലും അവര്‍ നടത്തിയത് സമാനതകളില്ലാത്ത സംഭാവനയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സ്വയം സഹായ സംഘവും ദീന്‍ ദയാല്‍ അന്ത്യോദയ യോജനയും ഗ്രാമീണ ഇന്ത്യയില്‍ പുത്തന്‍ വിപ്ലവത്തിനു കാരണമായിട്ടുണ്ടെന്നും പിഎം പറഞ്ഞു. കഴിഞ്ഞ ആറേഴു വര്‍ഷമായി വനിതാ സ്വയംസഹായ സംഘങ്ങളുടെ പ്രസ്ഥാനം ശക്തിപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാജ്യത്തുടനീളം 70 ലക്ഷം സ്വയംസഹായ സംഘങ്ങളുണ്ടെന്നും ഇത് ആറേഴുവര്‍ഷത്തിനിടെ മുമ്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയിലധികമാണെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയില്‍ രാജ്യമെമ്പാടുമുള്ള വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ സാര്‍വത്രികവല്‍ക്കരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.