- Trending Now:
കൊച്ചി: മുൻനിര റേസർമാർക്കാപ്പം മെച്ചപ്പെടുത്തിയ റേസിങ് മെഷീനുകളും ഉൾപ്പെടുത്തി ഇന്ത്യൻ റേസിങ് രംഗത്തെ അതികായരായ പെട്രോണാസ് ടിവിഎസ് റേസിങ് ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പ് (ഐഎൻആർസി) 2025 സീസണിന്റെ ആദ്യ റൗണ്ടിനൊരുങ്ങുന്നു. മെയ് നാലിന് നാസിക്കിലാണ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് തുടങ്ങുന്നത്. നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള റേസിങ് മികവിന്റെ പിൻബലത്തിൽ പുതിയ സീസണിൽ ഇറങ്ങുന്ന പെട്രോണാസ് ടിവിഎസ് റേസിങിന് കഴിഞ്ഞ മത്സരങ്ങളിലെല്ലാം 80% വിജയ നിരക്കുണ്ട്.
അടിമുടി മാറ്റം വരുത്തിയ റേസിങ് മെഷീനുകളുമായാണ് പെട്രോണാസ് ടിവിഎസ് റേസിങ് ടീം ഇത്തവണ ഇറങ്ങുന്നത്. ഡാക്കർ റാലി പോലുള്ള ആഗോള പ്രീമിയർ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് മെച്ചപ്പെടുത്തിയ മിഡ്റേഞ്ച്-ടോപ്പ്എൻഡ് പ്രകടനത്തോടെ വേഗത്തിലുള്ള കോർണറിങ് ആക്സിലറേഷൻ, ഉയർന്ന ശരാശരി വേഗത, മെച്ചപ്പെട്ട റാലി സ്റ്റേജ് ടൈമിങ് എന്നിവ നൽകുന്ന വിധത്തിലാണ് പുതിയ മാറ്റങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.
സൂപ്പർ ബൈക്ക്, സൂപ്പർ സ്പോർട്, വിമൺ, സ്കൂട്ടേഴ്സ് ക്ലാസുകളിലെ മികച്ച റൈഡർമാർ ഉൾപ്പെടുന്നതാണ് പെട്രോണാസ് ടിവിഎസ് റേസിങ് നിര. അബ്ദുൾ വാഹിദ്, രാജേന്ദ്ര ആർ.ഇ, സാമുവൽ ജേക്കബ് എന്നിവരാണ് സൂപ്പർ ബൈക്ക് പ്രോ-എക്സ്പേർട്ട് ഗ്രൂപ്പ് എയിലുള്ളത്. ഇമ്രാൻ പാഷ, ബന്തെയ്ലാങ് ജൈർവ, സച്ചിൻ ഡി എന്നിവർ സൂപ്പർ സ്പോർട് 260 ഗ്രൂപ്പ് ബിയിലും, ഐശ്വര്യ പിസ്സെ വിമൺ ക്ലാസ് ഗ്രൂപ്പ് ബിയിലും ഉൾപ്പെടുന്നു. 210 സിസി വരെയുള്ള സ്കൂട്ടേഴ്സ് ഗ്രൂപ്പ് ബിയിൽ ആസിഫ് അലി, ഷമിം ഖാൻ, കാർത്തിക് എൻ എന്നിവരാണ് ടീമംഗങ്ങൾ.
പെട്രോണാസ് ടിവിഎസ് റേസിങിൽ ഓരോ സീസണും തങ്ങളുടെ തുടർച്ചയായ മികവിന്റെ ഒരു പുതിയ അധ്യായമാണെന്ന് പുതിയ സീസണിനെ കുറിച്ച് സംസാരിക്കവേ ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി പറഞ്ഞു. നാല് പതിറ്റാണ്ടുകളുടെ റേസിങ് പാരമ്പര്യത്തിന്റെ പിൻബലത്തിൽ അത്യാധുനിക മെഷീനുകൾ, ലോകോത്തര കഴിവുകൾ, മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അഭിനിവേശം എന്നിവയാൽ നയിക്കപ്പെടുന്ന ഒരു വിജയകരമായ സംസ്കാരം ഞങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്. അന്താരാഷ്ട്ര പ്രോഗ്രാമുകൾക്ക് കീഴിൽ പരിശീലനം ലഭിച്ച മികച്ച റൈഡർ നിരയ്ക്കൊപ്പം ഐഎൻആർസി 2025നുള്ള തങ്ങളുടെ അപ്ഗ്രേഡഡ് റാലി ബൈക്കുകൾ ഈ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.