- Trending Now:
ഓഹരി വിപണിയില്‍ വലിയ കുതിപ്പുണ്ടാക്കിയിരുന്ന പല ബിസിനസ് സ്റ്റോക്കുകളും താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് വിപണിയില്‍ കാണാന്‍ സാധിക്കുന്നത്.52 ആഴ്ച്ചയിലെ ഏറ്റവും ഭീകരമായ താഴ്ച്ചയിലേക്കാണ് സൊമാറ്റോ, പേടിഎം, നൈക്ക പോലുള്ള കമ്പനികള്‍ തുറിച്ചുനോക്കുന്നത്. ഐപിഒ വില വെച്ചുനോക്കുമ്പോള്‍ ബഹുദൂരം പിന്നിലാണ് ഇവര്‍ ഏവരും. നിക്ഷേപകരും ആകെ ആശയക്കുഴപ്പത്തില്‍ തന്നെയാണ്.
'വിപണി ഉയര്‍ന്ന സമയത്താണ് വിലയേറിയ വാല്യുവേഷന്‍ മുറുക്കെപ്പിടിച്ച് സൊമാറ്റോ, പേടിഎം, നൈക്ക കമ്പനികള്‍ കടന്നുവന്നത്. എന്നാല്‍ ചിത്രമാകെ മാറി. വിപണിയില്‍ തിരുത്തല്‍ നടന്നുകഴിഞ്ഞു.ഇപ്പോഴത്തെ അവസ്ഥയില്‍ സൊമാറ്റോയുടെയും സ്റ്റാര്‍ ഹെല്‍ത്തിന്റെയും മാര്‍ക്കറ്റ് വില ആകര്‍ഷകമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിക്കാന്‍ ഈ സ്റ്റോക്കുകള്‍ക്ക് കെല്‍പ്പുണ്ട്. നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോയില്‍ നൈക്ക കടന്നുകൂടുന്നതിലും തെറ്റില്ല.എന്നാല്‍ പേടിഎമ്മിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതടക്കം പല ആഗോള ഘടകങ്ങളും ഇന്ത്യന്‍ വിപണിയില്‍ കാര്‍മേഘമായി മാറുന്നുണ്ട്.അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നപക്ഷം ശക്തമായ വില്‍പ്പനയ്ക്ക് വിപണി സാക്ഷിയാവും. വളര്‍ച്ചാ സ്റ്റോക്കുകളെ, പ്രത്യേകിച്ച് നഷ്ടം മാത്രം കുറിക്കുന്ന പുതുതലമുറ കമ്പനി സ്റ്റോക്കുകളെയാണ് ഈ നടപടി സാരമായി ബാധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.