Sections

45 ശതമാനത്തോളം വനിതകൾ സർക്കാർ പിന്തുണയുള്ള  പദ്ധതികളിൽ നിന്നു നേട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്

Saturday, Mar 09, 2024
Reported By Admin
Pay Nearby

കൊച്ചി: രാജ്യത്തെ 45 ശതമാനത്തോളം വനിതകൾ സർക്കാർ പിന്തുണയുള്ള പദ്ധതികളിൽ നിന്നു നേട്ടമുണ്ടാക്കുന്നതായി ഇന്ത്യയിലെ മുൻനിര ബ്രാഞ്ച്ലെസ് ബാങ്കിങ് ഡിജിറ്റൽ നെറ്റ്വർക്കായ പേനിയർബൈയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 63 ശതമാനത്തിലേറെ വനിതകൾ തങ്ങളുടെ സ്വന്തം ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നതായും ഇത് സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ചയെ സൂചിപ്പിക്കുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

48 ശതമാനം വനിതകൾ ക്യാഷ് ആയുള്ള ഇടപാടുകൾക്കു മുൻഗണന നൽകുന്നു. അതിനു പിന്നാലെയുള്ള പരിഗണന യുപിഐ ക്യുആർ, കാർഡുകൾ എന്നിവയ്ക്കാണ്. 71 ശതമാനം സ്ത്രീകളും ഹ്രസ്വകാല നിക്ഷേപങ്ങളോട് ഉയർന്ന താത്പര്യം പ്രകടിപ്പിക്കുന്നു. ഇൻഷുറൻസിനെ കുറിച്ചുള്ള അവബോധം വനിതകൾക്കിടയിൽ 29 ശതമാനമാണെങ്കിലും ഇതു പ്രയോജനപ്പെടുത്തിയിട്ടുള്ളവർ രണ്ടു ശതമാനം മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 70 ശതമാനം സ്ത്രീകളും സേവിംഗ്സ് അക്കൗണ്ടുകൾ കൈവശം വച്ചിട്ടുണ്ട്, കൂടാതെ 68 ശതമാനം സ്ത്രീകളും ഔപചാരിക ക്രെഡിറ്റ് എടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നു. രാജ്യ വ്യാപകമായി നടത്തിയ സർവേയെ തുടർന്നുള്ള പേനിയർബൈ വനിതാ സാമ്പത്തിക സൂചികാ റിപ്പോർട്ടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

സ്ത്രീകളെ നമ്മുടെ രാജ്യത്തിൻറെ ജിഡിപി കരുതൽ ശേഖരമായി കരുതുന്നു, അവർ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾക്ക് ശക്തി പകരുന്നു. ഒരു സ്ഥാപനമെന്ന നിലയിൽ സ്ത്രീ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കുള്ള ഗവൺമെൻറിൻറെ മാറ്റവുമായി തങ്ങൾ അണിനിരക്കുന്നുവെന്ന് പേനിയർബൈ സ്ഥാപകനും എംഡിയും സിഇഒയുമായ ആനന്ദ് കുമാർ ബജാജ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.