Sections

ബോളിവുഡ് മേഖലയെ വീണ്ടും സജീവമാക്കാന്‍ അമീര്‍ ഖാന്‍ 

Friday, Jul 22, 2022
Reported By MANU KILIMANOOR

ഫോറസ്റ്റ് ഗമ്പ് എന്ന ഇംഗ്ലീഷ് സിനിമയുടെ ബോളിവുഡ് വേര്‍ഷന്‍


ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ ഈ വര്‍ഷം ആഗസ്റ്റ് 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കരീന കപൂറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്‍ തന്റെ ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെ പ്രത്യേക പ്രദര്‍ശനം അമേരിക്കയില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.റിലീസിന് മുമ്പ് ഈ ചിത്രം ടോം ഹാങ്കിനെ കാണിക്കാന്‍ ആമിര്‍ ഖാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സിന് മാത്രമായിരിക്കും സ്‌ക്രീനിംഗ്. ഇതിനും പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ട്.1994ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ 'ഫോറസ്റ്റ് ഗംപിന്റെ' ഔദ്യോഗിക റീമേക്കാണ് ആമിറിന്റെ 'ലാല്‍ സിങ് ഛദ്ദ'. ഫോറസ്റ്റ് ഗമ്പ് (1994) ആറ് ഓസ്‌കാറുകള്‍ നേടി. ടോം ഹാങ്ക്‌സ് ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേ സമയം ലാല്‍ സിംഗ് ഛദ്ദ എഴുതിയിരിക്കുന്നത് അതുല്‍ കുല്‍ക്കര്‍ണിയാണ്. ലാല്‍ സിംഗ് ഛദ്ദ എന്ന കഥാപാത്രത്തെയാണ് ആമിര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ' ചണ്ഡീഗഡ്, ജയ്സാല്‍മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു. ആമിറിനെ കൂടാതെ കരീന കപൂര്‍, മോന സിംഗ്, പങ്കജ് ത്രിപാഠി, മാനവ് ഗോഹില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അദ്വൈത് ചൗഹാന്‍ ആണ് ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രം സംവിധാനം ചെയ്തത്. പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയായി മാറുന്ന മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ് ഈ ചിത്രം. രാജ്യത്ത് അടിയന്തരാവസ്ഥ, 1984 ലെ കലാപം, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, 1983 ലോകകപ്പ് വിജയം, രാമക്ഷേത്ര പ്രസ്ഥാനം തുടങ്ങി രാജ്യത്തിന്റെ ദിശയും അവസ്ഥയും മാറ്റിമറിച്ച നിരവധി സംഭവങ്ങള്‍ ഈ സിനിമയില്‍ കാണാം. ലാല്‍ സിംഗ് ഛദ്ദയുടെ പേരില്‍ ഒരു പ്രത്യേക റെക്കോര്‍ഡ് ഉയര്‍ന്നു വന്നിട്ടുണ്ട്. നൂറിലധികം ലൊക്കേഷനുകളില്‍ ഈ സിനിമകള്‍ ചിത്രീകരിച്ചതായി രേഖകളുണ്ട്. ഇതോടൊപ്പം ഈ സിനിമയുടെ ചിത്രീകരണം 200 ദിവസം പിന്നിട്ടു. ആമിര്‍ ഖാന്റെ ലഗാന് ശേഷം ചിത്രീകരിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമാണിത്.

സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്റെ വരാനിരിക്കുന്ന ചിത്രം 'ലാല്‍ സിംഗ് ഛദ്ദ' വിദേശ വിപണികളില്‍ വിതരണം ചെയ്യുമെന്ന് ഹോളിവുഡ് സ്റ്റുഡിയോ പാരാമൗണ്ട് പിക്ചേഴ്സ് ശനിയാഴ്ച അറിയിച്ചു.ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് 'ലാല്‍ സിംഗ് ഛദ്ദ' പോലൊരു ഇവന്റ് ഫിലിം എത്തിക്കുന്നതില്‍ തങ്ങള്‍ ത്രില്ലടിക്കുന്നുവെന്ന് പാരാമൗണ്ട് പിക്ചേഴ്സിലെ ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഡിസ്ട്രിബ്യൂഷന്‍ പ്രസിഡന്റ് മാര്‍ക്ക് വിയാന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.'ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് 'ലാല്‍ സിംഗ് ഛദ്ദ' എത്തിക്കുന്നതില്‍ ആമിര്‍ ഖാനുമായി ചേര്‍ന്ന്  സഹകരിക്കുന്നതിന്റെ  ത്രില്ലിലാണ് ഞങ്ങള്‍. അക്കാദമി അവാര്‍ഡ് നേടിയ 'ഫോറസ്റ്റ് ഗംപ്' എന്ന ചലച്ചിത്രത്തിന്റെ ഈ പുനരാഖ്യാനം ശരിക്കും സവിശേഷമായ ഒന്നാണ് പ്രസ്താവനയില്‍ പറഞ്ഞു.ഇന്ത്യയുടെ സംസ്‌കാരവും ചരിത്രവും സവിശേഷമായ രീതിയില്‍ അവതരിപ്പിക്കുമെന്ന് പാരാമൗണ്ട് പിക്ചേഴ്സിലെ വേള്‍ഡ് വൈഡ് മാര്‍ക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷന്‍ പ്രസിഡന്റ് മാര്‍ക്ക് വെയ്ന്‍സ്റ്റോക്ക് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.