- Trending Now:
അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാൾഡോ ചിത്രം' ജൂലൈ 25ന് തിയേറ്ററുകളിലെത്തും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രമാണ് ''ഒരു റൊണാൾഡോ ചിത്രം''.
അൽത്താഫ് സലീം, മേഘനാഥൻ, പ്രമോദ് വെളിയനാട്, വർഷ സൂസൻ കുര്യൻ, അർജുൻ ഗോപാൽ, അർച്ചന ഉണ്ണികൃഷ്ണൻ, സുപർണ്ണ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നോവോർമ്മയുടെ മധുരം, സർ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എൻഡ് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ റിനോയ് കല്ലൂർ.
ഫുൾഫിൽ സിനിമാസാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രഹാം, ലൈൻ പ്രൊഡ്യൂസർ: രതീഷ് പുരക്കൽ, ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: സാഗർ ദാസ്, സംഗീതം ദീപക് രവി, ലിറിക്സ് ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബൈജു ബാലൻ,അസോസിയേറ്റ് ഡയറക്ടർ ജിനു ജേക്കബ്, കലാ സംവിധാനം സതീഷ് നെല്ലായ, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, വസ്ത്രലങ്കാരം ആദിത്യ നാണു, മേക്കപ്പ് മനോജ് അങ്കമാലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ അൻസാദ്, കളറിസ്റ്റ് രമേഷ് അയ്യർ, പിആർഒ പ്രജീഷ് രാജ് ശേഖർ, മാർക്കറ്റിംഗ് വിമേഷ് വർഗീസ്, പബ്ലിസിറ്റി & പ്രൊമോഷൻസ്: ബ്ലാക്ക് ഹാറ്റ് മീഡിയപ്രൊമോഷൻസ്. സ്റ്റിൽസ് ടോം ജി ഒറ്റപ്ലാവൻ എന്നിവരാണ് അണിയറയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.