Sections

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഇപ്പോൾ അംഗമാവാം

Thursday, Dec 28, 2023
Reported By Admin
Weather Based Crop Insurance Scheme

മലപ്പുറം: വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ഇപ്പോൾ അംഗമാവാം. ഡിസംബർ 31നുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ തെങ്ങ്, റബ്ബർ, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, മരച്ചീനി, കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400597312 എന്ന നമ്പറിൽ ബന്ധപ്പെടാം.

നഷ്ടപരിഹാരം എങ്ങനെ..?

കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥ ഘടകങ്ങളും (Risk covered) അതു രേഖപ്പെടുത്തുന്ന കാലാവധിയും (Risk period), വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണായക തോതും (Triggers) ടേം ഷീറ്റ് ( Term sheet) പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചനാ കലാവസ്ഥാനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്. കൂടാതെ ശക്തമായ കാറ്റ്, വെള്ളപ്പൊക്കം എന്നിവ മൂലം വിളകൾക്കുണ്ടാകുന്ന വ്യക്തിഗത നാശനഷ്ടങ്ങൾക്ക് ഈ പദ്ധതിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് വിളകൾ ഇൻഷുറൻസ് ചെയ്യുമ്പോൾ ഓരോ വിളകൾക്കും വേണ്ട മുൻകരുതൽ നടപടികൾ കർഷകർ നിർബന്ധമായും പാലിച്ചിരിക്കണം.

വ്യക്തിഗത നാശനഷ്ടത്തിന് വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്(ടോൾഫ്രീ നമ്പർ: 18004257064).

എങ്ങനെ രജിസ്റ്റർ ചെയ്യും..?

സി.എസ്.സി ഡിജിറ്റൽ സേവകേന്ദ്രങ്ങൾ വഴി കർഷകർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

പ്രീമിയം എത്ര രൂപ..?

നെല്ല്
കർഷകപ്രീമിയം: 1200 രൂപ (ഹെക്ടർ)
*4.80 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 80,000 രൂപ (ഹെക്ടർ )

വാഴ
കർഷകപ്രീമിയം: 8750 രൂപ (ഹെക്ടർ)
*35 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 175000 രൂപ (ഹെക്ടർ)

കുരുമുളക്
കർഷകപ്രീമിയം 2500 രൂപ(ഹെക്ടർ )
*10 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 50,000 രൂപ (ഹെക്ടർ)

കവുങ്ങ്
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ )
*20 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ )

മഞ്ഞൾ
കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)
*12 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 60,000 രൂപ (ഹെക്ടർ)

ജാതി
കർഷകപ്രീമിയം: 2750 രൂപ (ഹെക്ടർ)
*11 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 55,000 രൂപ (ഹെക്ടർ)

കൊക്കോ
കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)
*12 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 60,000 (ഹെക്ടർ)

പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷകപ്രീമിയം: 2000 രൂപ (ഹെക്ടർ)
*എട്ട് രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 40,000 രൂപ (ഹെക്ടർ)

വെറ്റില
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)
*20 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്)
കർഷകപ്രീമിയം: 2000 രൂപ (ഹെക്ടർ)
* എട്ട് രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 40,000 രൂപ (ഹെക്ടർ)

പയർവർഗ്ഗങ്ങൾ (ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)
കർഷകപ്രീമിയം: 800 രൂപ (ഹെക്ടർ)
* മൂന്ന് രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 40,000 രൂപ (ഹെക്ടർ)

ഏലം
കർഷകപ്രീമിയം: 2250 രൂപ (ഹെക്ടർ)
*ഒമ്പത് രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 45,000 രൂപ(ഹെക്ടർ)

കശുമാവ്
കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)
* 12 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 60,000 രൂപ (ഹെക്ടർ)

മാവ്
കർഷകപ്രീമിയം: 7500 രൂപ (ഹെക്ടർ)
*30 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 1.5 ലക്ഷം രൂപ (ഹെക്ടർ)

ഗ്രാമ്പൂ
കർഷകപ്രീമിയം: 2750 രൂപ (ഹെക്ടർ)
*11 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 55,000 രൂപ (ഹെക്ടർ)

തെങ്ങ്
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)
* 20 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

ഇഞ്ചി
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)
* 20 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

പൈനാപ്പിൾ
കർഷകപ്രീമിയം: 3000 രൂപ (ഹെക്ടർ)
* 12 രൂപ (സെന്റ്)
ഇൻഷുറൻസ് തുക: 60,000 രൂപ (ഹെക്ടർ)

റബർ
കർഷകപ്രീമിയം: 5000 രൂപ (ഹെക്ടർ)
* 20 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: ഒരു ലക്ഷം (ഹെക്ടർ)

മരച്ചീനി
കർഷകപ്രീമിയം: 6250 രൂപ (ഹെക്ടർ)
* 25 രൂപ (സെന്റ് )
ഇൻഷുറൻസ് തുക: 1.25 ലക്ഷം (ഹെക്ടർ)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.