Sections

കാർഷിക യന്ത്രങ്ങൾ 60% വരെ സബ്സിഡിയിൽ വാങ്ങാൻ അവസരം

Saturday, Jan 27, 2024
Reported By Admin
Agricultural Machinery

കാർഷിക യന്ത്രവത്കൃത പദ്ധതിപ്രകാരം കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്കരണ, മൂല്യവർധിത പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും സബ്സിഡിയോടെ വാങ്ങാൻ അവസരം. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60% വരെയും കർഷക കൂട്ടായ്മകൾ, എഫ് പി ഒ-കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും നൽകുന്നു. യന്ത്രവത്ക്കരണ തോത് കുറവായ പ്രദേശങ്ങളിൽ ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കുന്നു. അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി ഒന്നു മുതൽ agrimachinery.nic.in/index വെബ്സൈറ്റ് മുഖേന നൽകാം. അപേക്ഷിക്കുന്ന ഗ്രൂപ്പുകൾക്ക് പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, രജിസ്ട്രേഷൻ, കുറഞ്ഞത് എട്ട് അംഗങ്ങൾ നിർബന്ധമായും ഉണ്ടാകണം.

ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. രജിസ്റ്റർ ചെയ്തിട്ട് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും നല്ല നിലയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക് മുൻഗണന ലഭിക്കും. കഴിഞ്ഞ മൂന്നു വർഷത്തിൽ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകളുടെ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും കൃഷിഭവനുമായും ബന്ധപ്പെടുക. ഫോൺ: 9946202854, 9383471425, 9383471423.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.