Sections

കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള ഗ്രൂപ്പുകളുടെ ഓൺലൈൻ അപേക്ഷ ഫെബ്രുവരി ഒന്നു മുതൽ

Wednesday, Jan 24, 2024
Reported By Admin
Submission on Agricultural Mechanization

കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതിയുടെ കീഴിൽ - SMAM). കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നൽകുന്നു. വ്യക്തഗത ഗുണഭോക്താക്കൾക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെയും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 8 ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും.

2023-24 സാമ്പത്തിക വർഷത്തിലെ കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ, പഞ്ചായത്തുകൾ തുടങ്ങിയവരുടെ അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി ഒന്നു മുതൽ http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേന നൽകാം. അപേക്ഷിക്കുന്ന ഗ്രൂപ്പുകൾക്ക് പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. കുറഞ്ഞത് 8 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം ബന്ധപ്പെട്ട അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. രജിസ്റ്റർ ചെയ്തിട്ട് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും നല്ല നിലയിൽ പ്രവർത്തിച്ച് വരുന്ന ഗ്രൂപ്പുകൾക്ക് മുൻഗണന നൽകും. ഓൺലൈൻ അപേക്ഷയുടെ മുൻഗണനാക്രമവും ബന്ധപ്പെട്ട രേഖകളുടെ ഭൗതികപരിശോധനയും അനുസരിച്ച് അർഹരായ അപേക്ഷകർക്ക് പെർമിറ്റ് അനുവദിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകളുടെ അപേക്ഷകൾ പരിഗണിക്കില്ല.

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായെ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ സ്ഥലത്തെ കൃഷിഭവനുമായോ 0471 2306748, 0477 2266084, 0495 2725354 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.